Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലെന്ന് ഡൽഹി സർവകലാശാലയുടെ വിശദീകരണം; ഒരു വർഷത്തിൽക്കൂടുതൽ രേഖകൾ സൂക്ഷിക്കാറില്ലെന്ന് സർവകാലാശാല അധികൃതർ; പ്രധാനമന്ത്രിയുടെ ബിരുദത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല

മോദിയുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലെന്ന് ഡൽഹി സർവകലാശാലയുടെ വിശദീകരണം; ഒരു വർഷത്തിൽക്കൂടുതൽ രേഖകൾ സൂക്ഷിക്കാറില്ലെന്ന് സർവകാലാശാല അധികൃതർ; പ്രധാനമന്ത്രിയുടെ ബിരുദത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മോദി പാസ്സായെന്നു പറയുന്ന കാലത്തെ ഒരു വിദ്യാർത്ഥികളുടേയും രേഖ കയ്യിലില്ലെന്ന് ഡൽഹി സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കി.

1978ലാണ് മോദി ബിരുദം നേടിയതെന്ന് അവകാശപെടുന്നത്. ഒരു വർഷത്തേക്കാൾ കൂടുതൽ ഈ വിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും അതിനാലാണ് മോദിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതാത്തതെന്ന് സർവകലാശാല അറിയിച്ചു.

പ്രമുഖ ന്യൂസ് ഏജൻസിയായ ഐഎഎൻഎസിന്റെ കറസ്പോണ്ടന്റ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് സർവകലാശാല ഈ മറുപടി പറഞ്ഞത്. താങ്കൾ ആവശ്യപ്പെടുന്ന കാലത്തെ വിവരം ഇവിടെയില്ല എന്നാണ് സർവകലാശാലയുടെ മറുപടി. മോദി പഠിച്ചിരുന്ന കാലത്തെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം, പേര്, റോൾ നമ്പർ, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നു.

നേരത്തെ വിവരാവകാശ നിയമം വഴി മോദിയുടെ ബിരുദത്തെ കുറിച്ച് ചോദിച്ച ചോദ്യകർത്താവിന് മറുപടി നൽകാത്തതിനാൽ വിവരാവകാശ കമ്മീഷണറായിരുന്ന ശ്രീധർ ആചാര്യലു 25000 രൂപ പിഴ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീധർ ആചാര്യലുവിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP