Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അംബേദ്ക്കറെ ദളിതരുടെ മാത്രം മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനം; അംബേദ്കർ നെൽസൺ മണ്ടേലയെ പോലെ വിശ്വപൗരനെന്ന് പ്രധാനമന്ത്രി; സംവരണ നയത്തിൽ മാറ്റമില്ലെന്നും മോദിയുടെ ഉറപ്പ്

അംബേദ്ക്കറെ ദളിതരുടെ മാത്രം മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനം; അംബേദ്കർ നെൽസൺ മണ്ടേലയെ പോലെ വിശ്വപൗരനെന്ന് പ്രധാനമന്ത്രി; സംവരണ നയത്തിൽ മാറ്റമില്ലെന്നും മോദിയുടെ ഉറപ്പ്

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറിനെ ദളിതരുടെ മാത്രം മിശിഹയായി ചിത്രീകരിക്കുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മാർട്ടിൻ ലൂഥർ കിങ്, നെൽസൺ മണ്ടേല എന്നിവരെ പോലെ വിശ്വപൗരനാണ് അംബേദ്കരെന്നും പ്രധാനമന്ത്രി പറഞ്ഞു. ദലിതരുടെ മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു മന്ത്രിസഭയിൽ നിന്ന് അംബേദ്കർ രാജിവച്ച ചരിത്രം മറച്ചുവെക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. തന്നെ കാണുന്നതു പോലും പലർക്കും ഇഷ്ടമല്ലെന്നും താൻ അധികാരത്തിലേറിയത് ഇഷ്ടപ്പെടാത്തവർ സർക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുകയാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള സംവരണ നയത്തിൽ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സംവരണ വിഷയത്തിൽ ഇടപെടാറില്ല. അംബേദ്കർ തിരിച്ചു വന്ന് ആവശ്യപ്പെട്ടാൽ പോലും സംവരണത്തിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും മോദി പറഞ്ഞു. ഡൽഹിയിൽ അംബേദ്കർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നേരത്തെ സംവരണം എടുത്തുകളയണമെന്ന ആവശ്യത്തിൽ ഉറച്ച നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചിരുന്നത്. ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എതിരാളികൾ ആയുധമാക്കിയതും സംവരണ വിഷയമായിരുന്നു. ബീഹാറിലെ തോൽവി മുന്നിൽ കണ്ടാണ് കേരളവും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP