Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാസംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി; ഓൺലൈൻ ഷോപ്പിങ്ങിലൂടെ കേരളത്തിൽനിന്ന് വാങ്ങിയത് കുടുംബശ്രീയുടെ ചിരട്ടനിലവിളക്ക്; ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിൽ വനിതകൾക്ക് സുപ്രധാനമായ പങ്കെന്നും ട്വിറ്ററിൽ മോദി

വനിതാസംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി; ഓൺലൈൻ ഷോപ്പിങ്ങിലൂടെ കേരളത്തിൽനിന്ന് വാങ്ങിയത് കുടുംബശ്രീയുടെ ചിരട്ടനിലവിളക്ക്; ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിൽ വനിതകൾക്ക് സുപ്രധാനമായ പങ്കെന്നും ട്വിറ്ററിൽ മോദി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംരഭങ്ങളുടെ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിലൂടെ വാങ്ങിയാണ് സ്ത്രീകൾക്കിടയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിൽ വനിതകൾ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. താൻ വാങ്ങിയ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുടെ വിശദാംശങ്ങളും മോദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിൽനിന്നും വാങ്ങിയ വിവിധ വസ്തുക്കളോടൊപ്പം കേരളത്തിൽനിന്ന് ഓർഡർ ചെയ്ത ചിരട്ടകൊണ്ട് നിർമ്മിച്ച നിലവിളക്കിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലെ വനിതകൾ നിർമ്മിച്ച തെങ്ങിൽനിന്നുള്ള ഉൽപന്നം കൊണ്ട് നിർമ്മിച്ച നിലവിളക്ക് എത്തിച്ചേരാൻ പ്രതീക്ഷിച്ചിരിക്കുകയാണ്. നാടൻ കരകൗശലവിദ്യകളും ഉൽപന്നങ്ങളും സംരക്ഷിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നമ്മുടെ രാജ്യത്തെ സ്ത്രീകൾ നടത്തുന്ന പ്രയത്നം എടുത്തുപറയേണ്ടതാണ്, മോദി ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ കൈകൊണ്ട് നിർമ്മിച്ച എംബ്രോയിഡറി ഷാൾ, നാഗാലാൻഡിൽ നിന്നുള്ള പരമ്പരാഗത ഷാൾ, കരകൗശല ഗോണ്ട് പേപ്പർ പെയിന്റിങ്, ഖാദി കോട്ടൺ മധുബനി പെയിന്റഡ് ഷോൾ, പശ്ചിമ ബംഗാളിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡർ, അസമിലെ കകതിപപുങ് ഡവലപ്‌മെന്റ് ബ്ലോക്കിലെ സ്വാശ്രയ ഗ്രൂപ്പുകൾ നിർമ്മിച്ച ഗാമുസ തുടങ്ങിയവയൊക്കെ മോദി വാങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP