Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

കോവിഡ് പോരാട്ടത്തിൽ രാജ്യം തോൽക്കില്ല; പി.എം കിസാൻ സമ്മാൻ നിധിയുടെ എട്ടാംഗഡു പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രയോജനം 10 കോടി കർഷകർക്ക് ലഭിക്കും

കോവിഡ് പോരാട്ടത്തിൽ രാജ്യം തോൽക്കില്ല; പി.എം കിസാൻ സമ്മാൻ നിധിയുടെ എട്ടാംഗഡു പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രയോജനം 10 കോടി കർഷകർക്ക് ലഭിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിമർശനം കടുക്കവേ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടത്തിൽ രാജ്യം തോൽക്കില്ലെന്ന് മോദി പറഞ്ഞു. വാക്സിൻ കോവിഡിനെതിരായ പോരാട്ടം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മേഘാലയ, ജമ്മു കശ്മീർ, ആൻഡമാൻ-നിക്കോബർ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുമായി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതിയായ പി.എം കിസാൻ സമ്മാൻ നിധിയുടെ എട്ടം ഗഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 19,000 കോടി രുപയാണ് ഇത്തവണ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നത്. ഈ അക്ഷയ തൃതീയ ദിനത്തിൽ പ്രഖ്യാപിച്ച നിധിയുടെ പ്രയോജനം 10 കോടി കർഷകർക്ക് ലഭിക്കും. ഇത്തവണ പശ്ചിമ ബംഗാളിൽ നിന്നുള്ള കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2000 രൂപയാണ് കിസാൻ സമ്മാൻ നിധിയായി ഓരോ തവണയും നൽകുന്നത്്. 2019 ഫെബ്രുവരി 24ന് ആരംഭിച്ച ഈ പദ്ധതി വഴി ഇതുവരെ 1.15 ലക്ഷം കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിയത്. 2020 ഡിസംബറിലായിരുന്ന അവസാന ഗഡു ലഭിച്ചത്.

കോവിഡ് 19 ഉയർത്തുന്ന ഈ വെല്ലുവിളിക്കിടയിലും കർഷകർ ഇത്തവണ റെക്കോർഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ എല്ലാവർഷവും പ്രഖ്യാപിക്കുന്ന മിനിമം തങ്ങുവിലയും ഈ വർഷം റെക്കോർഡിലെത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മിനിമം താങ്ങുവിലയിൽ 10% അധികം ഗോതമ്പാണ് കർഷകരിൽ നിന്ന് വാങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP