Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

അശരണരായ ഒരു കുട്ടിപോലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് പിഎം കെയറിലൂടെ ഉറപ്പുവരുത്തിയത്; നിങ്ങളെ പിന്തുണയ്ക്കാനും വളർത്താനും രാജ്യം എപ്പോഴും കൂടെ നിൽക്കുമെന്നും പ്രധാനമന്ത്രി; കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു

അശരണരായ ഒരു കുട്ടിപോലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് പിഎം കെയറിലൂടെ ഉറപ്പുവരുത്തിയത്; നിങ്ങളെ പിന്തുണയ്ക്കാനും വളർത്താനും രാജ്യം എപ്പോഴും കൂടെ നിൽക്കുമെന്നും പ്രധാനമന്ത്രി; കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരാശയുടെ ഏറ്റവും വലിയ അന്തരീക്ഷത്തിൽ പോലും, നമ്മൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, ഒരു പ്രകാശകിരണം തീർച്ചയായും ദൃശ്യമാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയിലെ പി.എം കെയർ പദ്ധതിയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികളുടെ സംരക്ഷത്തിനായി മാത്രം പ്രത്യേകം പി.എം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജീവിതം പലപ്പോഴും നമ്മളെ കൂരിരുട്ടിലേക്ക് തള്ളിവിടും. കൊറോണ ലക്ഷക്കണക്കിന് കുടുംബത്തെ അനാഥരാക്കിയെന്ന് തിരിച്ചറിയുന്നു. എന്നാൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിട്ടപ്പോൾ പുതിയ വെളിച്ചമാണ് പ്രതീക്ഷയായി മാറിയത്. രാജ്യത്തെ വിവിധ മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളുമായും പിഎംകെയർ ഗുണഭോക്താക്കളുമായും വെർച്വൽ സംവിധാനത്തിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് മാതാപിതാക്കളെ കൊറോണ മൂലം നഷ്ടപ്പെട്ട് 112 കുട്ടികളുടെ സംരക്ഷണമാണ് പ്രധാനമന്ത്രി പി.എം കെയറിലൂടെ പ്രഖ്യാപിച്ചത്. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപം നൽകുമെന്നും 23 വയസ്സു തികയുന്‌പോഴേക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ നിന്നും പത്തുലക്ഷം രൂപ പിൻവലിക്കാനാകുമെന്നും അതിനായുള്ള നിക്ഷേപം കേന്ദ്രസർക്കാർ നേരിട്ടു നടത്തുകയാണെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

കൊറോണ കാലത്ത് ഏതുരാജ്യത്തേപ്പോലെ ഇന്ത്യയും പോരാടി. എന്നാൽ നമ്മൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ തകർച്ചയെ അതിജീവിക്കാൻ കഴിഞ്ഞ രാജ്യമാണ്. അശരണരായ ഒരു കുട്ടിപോലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് കുട്ടികൾക്കായുള്ള പിഎം കെയറിലൂടെ ഉറപ്പുവരുത്തിയത്. ഈ കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നതിന് ഒരു സമർപ്പിത ഹെൽപ്പ് ലൈൻ ആരംഭിക്കും.

നമ്മുടെ രാജ്യം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. പിഎം-കെയേഴ്‌സ് വഴി കുട്ടികൾക്ക് ആയുഷ്മാൻ ഹെൽത്ത് കാർഡും, 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ചെലവുകളും നൽകാനാണ് തീരുമാനിച്ചത്. എല്ലാ മാസവും വിദ്യാഭ്യാസത്തിന് സഹായം നൽകിക്കൊണ്ടും നിരവധി പദ്ധതികൾ കൊറോണ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കും.
നിങ്ങളുടെ മാതാപിതാക്കളുടെ സ്നേഹത്തിനും കരുതലിനും പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് എനിക്കറിയാം, എന്നാൽ ഓർക്കുക, നിങ്ങളെ പിന്തുണയ്ക്കാനും വളർത്താനും ഭാരത മാതാവ് എന്ന നമ്മുടെ രാജ്യം എപ്പോഴും നിങ്ങളുടെ കൂടെ നിൽക്കുമെന്നും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ കാലത്ത് ആശുപത്രികൾ ഒരുക്കുന്നതിനും വെന്റിലേറ്ററുകൾ വാങ്ങുന്നതിനും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പി.എം കെയർ ഫണ്ട് വളരെയധികം സഹായിച്ചു. ഇതുമൂലം നിരവധി ജീവനുകൾ രക്ഷിക്കാനാകും, നിരവധി കുടുംബങ്ങളുടെ ഭാവി രക്ഷിക്കാനാകും. ഞങ്ങളുടെ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും യുവാക്കളെയും ഞങ്ങൾ വിശ്വസിച്ചു. കൂടാതെ, ഞങ്ങൾ പ്രത്യാശയുടെ കിരണമായി പുറത്തുവന്നു, ലോകത്തിന് ഒരു ആശങ്കയായ രാജ്യമല്ല ഇന്ത്യ എന്നതിൽ നാം അഭിമാനിക്കുന്നു. പ്രശ്ന പരിഹാര ദാതാവായി ഇന്ത്യ മാറി. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഞങ്ങൾ മരുന്നുകളും വാക്സിനുകളും അയച്ചു. ഇത്രയും വലിയ രാജ്യത്തുപോലും വാക്സിൻ എല്ലാ പൗരന്മാരിലേക്കും എത്തിക്കാൻ സർക്കാറിനായെന്നും പ്രധാനമന്ത്രി നേരേന്ദ്രമോദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP