Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; കോടതി വിധിയെ തുടർന്ന് പൊതുമുതൽ നശീകരണം അരുത്; ജനങ്ങൾ സംയമനം പാലിക്കണമെന്നും രാംനാഥ് കോവിന്ദും, നരേന്ദ്ര മോദിയും; സഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച ഉന്നതതലയോഗം

കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; കോടതി വിധിയെ തുടർന്ന് പൊതുമുതൽ നശീകരണം അരുത്; ജനങ്ങൾ സംയമനം പാലിക്കണമെന്നും രാംനാഥ് കോവിന്ദും, നരേന്ദ്ര മോദിയും; സഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച ഉന്നതതലയോഗം

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി. അക്രമത്തെയും പൊതുമുതൽ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ വ്യക്തമാക്കി.

കോടതി വിധിയെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. സംയമനം പാലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ദേരായുടെ അനുയായികൾ സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

അതിനിടെ, അക്രമ സംഭവങ്ങളെപ്പറ്റി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർസിങ്ങിനെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. അതിനിടെ കലാപം നിയന്ത്രിക്കാൻ കൂടുതൽ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ ശനിയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP