Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പ്ലസ് വൺ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി; സംഭവം വിവാദമായതോടെ ഹോസ്റ്റൽ സൂപ്രണ്ട് ഒളിവിൽ; അടുത്ത ഗ്രാമത്തിലെ യുവാവുമായി രണ്ടുവർഷമായി ബന്ധമുണ്ടായിരുന്നതായി പൊലീസ്; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

ചത്തീസ്ഗഡ്: പ്ലസ് വൺ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ ഹോസ്റ്റൽ സൂപ്രണ്ട് ഒളിവിൽ. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടു വർഷമായി വിദ്യാർത്ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.

വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കാണ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. പെൺകുട്ടി പ്രസവിക്കുമ്പോൾ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു.

എന്നാൽ ഇക്കാര്യം അധികൃതരെ അറിയിക്കാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയതത്. പ്രസവത്തിന് പിന്നാലെ പെൺകുട്ടിയെ ഇവർ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ഭർത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭർത്താവിന്റെ പേരാണ് ആശുപത്രിയിൽ നൽകിയത്. സംഭവം പുറത്തുവന്നതോടെ സൂപ്രണ്ട് ഒളിവിലാണ്.

അതേസമയം സംഭവത്തിൽ മെഡിക്കൽ സ്റ്റാഫിനെയും ചോദ്യം ചെയ്യും. ഇക്കാര്യത്തിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP