Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണം; ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണം; ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹർജി. പദ്ധതിയിലേക്ക് ലഭിച്ച തുക എത്രയാണെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പിഎം കെയേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

പി എം കെയേഴ്സ് പൊതു സ്ഥാപനം അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. ആവശ്യമായ വിവരങ്ങൾ പി എം കെയേഴ്‌സിന്റെ സൈറ്റിൽ ലഭ്യമാണ് എന്നുമാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP