Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അടിസ്ഥാനരഹിതമായ കാരണം ചൂണ്ടിക്കാട്ടി പത്രിക തള്ളിയെന്ന വാ​ദം വിലപ്പോയില്ല; പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

അടിസ്ഥാനരഹിതമായ കാരണം ചൂണ്ടിക്കാട്ടി പത്രിക തള്ളിയെന്ന വാ​ദം വിലപ്പോയില്ല; പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ബി.എസ്.എഫ് ജവാനായിരുന്ന തേജ് ബഹാദുർ യാദവ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ജവാൻ നൽകിയ ഹർജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

പ്രധാനമന്ത്രിക്കെതിരേ മത്സരിക്കാൻ ആഗ്രഹിച്ച ജവാന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് തേജ് ബഹാദുർ കോടതിയെ സമീപിച്ചത്. വരാണസിയിൽ നിന്ന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയിരുന്നുവെന്നും തേജ് കോടതിയിൽ വാദിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്റെ നാമനിർദ്ദേശ പത്രികയെ ചില കാരണങ്ങളാൽ തള്ളുകയായിരുന്നുവെന്നാണ് ജവാന്റെ ആരോപണം.

അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫീസർ തന്റെ പത്രിക തള്ളിയതെന്ന് രണ്ട് ഹർജികളിലും തേജ് ബഹാദൂർ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നൽകിയിരുന്നുവെന്നും, അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിച്ചു.

ജവാന്മാർക്ക്‌ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ പരാമർശിച്ച് ഓൺലൈനിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് 2017-ലാണ് തേജ് ബഹാദൂറിനെ ബിഎസ്എഫിൽ നിന്ന് പിരിച്ചുവിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP