Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1000 കോടി അനുവദിച്ച് മോദി; ദുരിതാശ്വാസത്തിന്റെ പേരിൽ ഫോട്ടോഷോപ്പ് മുതലെടുപ്പിന് ശ്രമം എന്നാരോപിച്ച് മോദി വിരുദ്ധർ: ചെന്നൈയിൽ എത്തിയ മോദി ദുരിതം കണ്ടത് ഇങ്ങനെ

1000 കോടി അനുവദിച്ച് മോദി; ദുരിതാശ്വാസത്തിന്റെ പേരിൽ ഫോട്ടോഷോപ്പ് മുതലെടുപ്പിന് ശ്രമം എന്നാരോപിച്ച് മോദി വിരുദ്ധർ: ചെന്നൈയിൽ എത്തിയ മോദി ദുരിതം കണ്ടത് ഇങ്ങനെ

ചെന്നൈ: ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുമ്പോൾ അവിടേയ്ക്ക് ഓടിയെത്തുന്നവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി. മറ്റ് കാര്യങ്ങൾക്കൊക്കെ പിന്നീടേ പ്രാധാന്യം വരികയുള്ളൂ. ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കൻ തന്നെയാണ്. ഇന്ത്യയിൽ എവിടെയൊക്കെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ദുരിബാധിതരുടെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി എത്തിയിട്ടുണ്ട്. ഇപ്പോൾ ചെന്നൈ നഗരം പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ അവിടെയും നരേന്ദ്ര മോദി പറന്നെത്തിയാണ് സഹായവാഗ്ദാനം നടത്തിയത്.

പേമാരിയിൽ വെള്ളത്തിലായ ചെന്നൈ നഗരത്തിന്റെ ദുരന്തം നേരിട്ട് ഹെലികോപ്ടറൂടെ കാണുകയും ചെയ്തു അദ്ദേഹം. ആരക്കോണം നേവൽ എയർ സ്റ്റേഷനിൽ ഇറങ്ങിയ പ്രധാനമന്ത്രി വെള്ളപ്പൊക്കബാധിത മേഖലകളിൽ വ്യോമനിരീക്ഷണം നടത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് അദ്ദേഹം 1000 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. കേന്ദ്രം നേരത്തേ അനുവദിച്ച 940 കോടി രൂപക്ക് പുറമേയാണ് ഇതെന്ന് നേവൽ ബേസിൽ നടത്തിയ ഹ്രസ്വ പ്രസ്താവനയിൽ മോദി പറഞ്ഞു.

'നിങ്ങൾക്കൊപ്പം ഞാനുമുണ്ട്' എന്ന് തമിഴിൽ പറഞ്ഞാണ് മോദി പ്രസ്താവന തുടങ്ങിയത്. പേമാരിയും വെള്ളപ്പൊക്കവും വിതച്ച ദുരന്തം നേരിട്ടുകണ്ടതായും ഇന്ത്യ മുഴുവൻ തമിഴ് ജനതക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി ജയലളിതയും ഗവർണർ കെ. റോസയ്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനൊപ്പമാണ് മോദി വ്യോമനിരീക്ഷണം നടത്തിയത്. ഡൽഹിയിൽനിന്ന് പുറപ്പെടുന്നതിനുമുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഫോണിൽ വിളിച്ച മോദി സഹായം വാഗ്ദാനം ചെയ്തു. ചെന്നൈയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾക്കിടയിലും ചില ദോഷൈകദൃക്കുകൾ മോദിയുടെ മുതലെടുപ്പ് ശ്രമമെന്ന് ആരോപിച്ച് രംഗത്തുവരുകയും ചെയ്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ കൃത്രിമം വന്നതാണ് ഇത്തവണ മോദി വിരുദ്ധർ ആഘോഷമാക്കിയത്. ഫോട്ടോയുടെ പേരിൽ ഏറെ വിവാദങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളയാളായ മോദിയെ ചുറ്റിപ്പറ്റിയുള് മറ്റൊരുവിവാദം കൂടിയായി ഇത് മാറി.

ദുരന്തഭൂമിയിലെ സ്ഥിതിഗതികൾ ആകാശയാത്രയിലൂടെ വിലയിരുത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ഇത്തവണ വിവാദമായിരിക്കുന്നത്. േ്രമാദി വിമാനത്തിന്റെ ജനാലയിലൂടെ നഗരം വീക്ഷിക്കുന്നതാണ് ചിത്രം. പി.ഐ.ബി ഇന്ത്യയുടെ ഔദ്യോഗിക പേജിൽ ഫോട്ടോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ചിത്രത്തിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി നിരവധിപേർ രംഗത്തുവന്നു. വിമാനത്തിന്റെ ജനാലയിലൂടെയുള്ള മങ്ങിയ ദൃശ്യങ്ങൾ മാറ്റി, പകരം ഫോട്ടോഷോപ്പിലൂടെ വ്യക്തത വരുത്തിയ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി.

സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയായതോടെ, ചിത്രം പിൻവലിച്ച് ഏജൻസി തടിതപ്പി. എന്നാൽ ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ യാതൊരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. റോയിറ്റേഴ്‌സ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികൾ വാർത്താചിത്രങ്ങളിൽ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും കാട്ടരുതെന്ന് അവരുടെ ഫോട്ടോഗ്രാഫർമാർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ചെന്നൈയ്ക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അഞ്ച് കോടി രൂപ വീതം വാഗ്ദാനം നൽകി. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തമിഴ്‌നാട് സന്ദർശിച്ച് സഹായവാഗ്ദാനം നടത്തി. കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സഹായം വാഗ്ദാനം ചെയ്തു. തമിഴ്‌നാട്ടിലൂടെ പോകുന്ന ദേശീയപാതകളിലെ ടോൾ പിരിക്കുന്നത് ഈ മാസം 11വരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തടഞ്ഞു. ചെന്നൈയിലെ പ്രളയദുരന്തത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി ദുഃഖം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP