Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂഴ്‌ത്തിവച്ച കെട്ടുകണക്കിന് പണം മേശയ്ക്ക് മുകളിൽ വച്ചു പരസ്യമായി വിതരണം ചെയ്തു; ബിജെപി നോട്ട് അസാധു ആക്കിയപ്പോൾ കോൺഗ്രസ് കള്ളപ്പണം പാവപ്പെട്ടവനു നൽകി? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന്റെ യാഥാർത്ഥ്യം എന്ത്?

പൂഴ്‌ത്തിവച്ച കെട്ടുകണക്കിന് പണം മേശയ്ക്ക് മുകളിൽ വച്ചു പരസ്യമായി വിതരണം ചെയ്തു; ബിജെപി നോട്ട് അസാധു ആക്കിയപ്പോൾ കോൺഗ്രസ് കള്ളപ്പണം പാവപ്പെട്ടവനു നൽകി? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന്റെ യാഥാർത്ഥ്യം എന്ത്?

കർണ്ണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റേയും 1000ന്റേയും നോട്ടുകൾ അസാധുവാക്കിയ പ്രസ്ഥാവനയ്ക്ക് തൊട്ടു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു ഒരു മേശയ്ക്ക് മുകളിൽ കെട്ടുകണക്കിന് പണം നിരത്തി വച്ചിരിക്കുന്നതും ഇതിന് സമീപമായി കുറച്ചാളുകൾ നിന്ന് പണം വിതരണം ചെയ്യുന്നത്.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പൂഴ്‌ത്തിവച്ച പണം കൊടുത്തുതീർക്കുന്ന കോൺഗ്രസ് എംഎ‍ൽഎ എന്നു പറഞ്ഞു കൊണ്ടായിരുന്നു ചിത്രം പ്രചരിച്ചത്. ബംഗർപത് എംഎ‍ൽഎയും കോൺഗ്രസ് നേതാവുമായി എസ്.എൻ നാരായൺ സ്വാമിയും ജില്ലാ പഞ്ചായത്ത് മെമ്പറായ മഹേഷും ബാങ്ക് പ്രസിഡന്റ് ബ്യാലഹള്ളി ഗോവിന്ദയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

500,1000 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാനായി ബാങ്ക് അധികൃതരും രാഷ്ട്രീയ നേതാക്കളും 500,1000 രൂപാ നോട്ടുകൾ വിതരണം ചെയ്യുന്നു എന്ന് പലരും കമന്റ് ഇടുകയും ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

പണം വിതരണം ചെയ്തത് തിങ്കളാഴ്ചയായിരുന്നെന്നു ബാങ്ക് പ്രസിഡന്റ് ബ്യാലഹള്ളി ഗോവിന്ദ പറഞ്ഞു. സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണമാണ് നടന്നത്. ചൊവ്വാഴ്ച തന്നെ ഈ ചിത്രം പത്രങ്ങളിൽ അച്ചടിച്ചു വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോട് കൂടിയാണ് നോട്ട് അസാധുവാക്കിക്കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനം വരുന്നത്. ഇത് ബാങ്കിനേയും രാഷ്ട്രീയ നേതാക്കളേയും അപകീർത്തിപ്പെടുത്താനാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരായി അഴിമതി വിരുദ്ധ വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്വയംസഹായ സംഘങ്ങൾക്ക് പണം കൈമാറിയത് നിയമം അനുശാസിച്ചാണോ എന്ന് പരിശോധിക്കാൻ ബാങ്കിൽ റെയ്ഡ് നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ചിത്രം നവംബർ ഏഴ് തിങ്കളാഴ്‌ച്ച എടുത്തതാണെന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ വിതരണം ചെയ്ത പണത്തിന്റെ രേഖകൾക്കായി കാത്തിരിക്കുകയാണ് തങ്ങളെന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഡിഎസ്‌പി മോഹൻ പറഞ്ഞു.

ലോൺ വിതരണം ചെയ്യുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് മാനദണ്ഡം ലംഘിച്ചത് സംബന്ധിച്ച് ബാങ്ക് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. സ്വയംസഹായ സംഘങ്ങൾക്ക് ചെക്കുകൾ മുഖേനയേ ലോൺ നൽകാൻ പാടുള്ളൂവെന്നാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP