Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുൺ ജയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ മോഷണം പോയത് കേന്ദ്രമന്ത്രിയുടേതടക്കം അഞ്ച് മൊബൈൽ ഫോണുകൾ; വിദഗ്ദമായി അഞ്ച് പേരുടെ ഫോൺ മോഷ്ടിച്ച കള്ളനെ തേടി പൊലീസ്; ഒരു കലാകാരനെന്ന നിലയിൽ പോക്കറ്റടിക്കാരനെ താൻ അഭിനന്ദിക്കുകയാണെന്ന് പറഞ്ഞത് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ

അരുൺ ജയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ മോഷണം പോയത് കേന്ദ്രമന്ത്രിയുടേതടക്കം അഞ്ച് മൊബൈൽ ഫോണുകൾ; വിദഗ്ദമായി അഞ്ച് പേരുടെ ഫോൺ മോഷ്ടിച്ച കള്ളനെ തേടി പൊലീസ്; ഒരു കലാകാരനെന്ന നിലയിൽ പോക്കറ്റടിക്കാരനെ താൻ അഭിനന്ദിക്കുകയാണെന്ന് പറഞ്ഞത് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് കേട്ടിട്ടേ ഉള്ളൂ. മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിൽ നടന്നത് ഇത് അന്വർത്ഥമാക്കുന്ന പരിപാടിയായിരുന്നു. സംസ്‌കാര ചടങ്ങിനിടെ കേന്ദ്രമന്ത്രിയുടേതടക്കം അഞ്ച് മൊബൈൽ ഫോണുകളാണ് അവിടെ ഉണ്ടായിരുന്ന വിരുതൻ മോഷ്ടിച്ച് കൊണ്ട് പോയത്. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരുടേയും ഫോണാണ് ഇത്തരത്തിൽ നഷ്ടമായത്.

തിരക്കേറിയ സമയത്താണ് പോക്കറ്റടിക്കപ്പെട്ടതെന്ന് സുപ്രിയോ പറഞ്ഞു. ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഓരോരുത്തരുടെ ഫോണുകളായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു എന്നാൽ ആരാണ് എടുത്തതെന്ന് മാത്രം ആർക്കും മനസിലായില്ല. ഈ സമയത്ത് ഇത്ര വിദഗ്ദമായി മോഷണം നടത്തിയതാരാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിനെ കുറ്റപ്പെടുത്താനാകില്ല. ഹാളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കേണ്ടിയിരുന്നു. എന്തായാലും ഒരുകലാകാരനെന്ന നിലയിൽ പോക്കറ്റടിക്കാരനെ ഞാൻ അഭിനന്ദിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ചടങ്ങിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് അഞ്ച് പരാതികൾ ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP