Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ; വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ്

രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ; വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ മെല്ലെപ്പോകുമ്പോൾ ഇന്ത്യയിലെ പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് വാക്‌സിൻ നിർമ്മാണാതാക്കളായ ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP