Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്; വില കൂടിയത് 80 ദിവസങ്ങൾക്ക് ശേഷം; ലോക്ക് ഡൗണിന് ഇളവുകൾക്ക് ശേഷം വിലവർധനവ് ഇതാദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധന. 60 പൈസ വീതമാണ് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയിൽ കൂടിയത്.

തുടർച്ചയായ 80 ദിവസങ്ങൾക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16നാണ് അവസാനമായി വില പരിഷ്‌കരിച്ചത്.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ സെസ് അല്ലെങ്കിൽ വാറ്റ് വർധിച്ചപ്പോൾ മാത്രമാണ് വിലയിൽ വ്യത്യാസം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇതു റീട്ടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP