Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനവില വീണ്ടും കുറച്ചു; പെട്രോൾ ലിറ്ററിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറഞ്ഞു; പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽവരും

ഇന്ധനവില വീണ്ടും കുറച്ചു; പെട്രോൾ ലിറ്ററിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറഞ്ഞു; പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽവരും

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില മൂന്നാം തവണയും കുറച്ചു. പെട്രോൾ ലിറ്ററിന് 1.42 രൂപയും, ഡീസൽ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്രവിപണിയിലെ ക്രൂഡ് ഓയിൽ വിലയും, രൂപയുടെ വിനിമയനിരക്കും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽവരും.

രൂപയുടെ വിനിമയ നിരക്കിന്റെയും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെയും അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്തെ ഇന്ധനവില കുറയുന്നത്.

ജൂലായ് ഒന്നിനും 16 നും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ജൂലായ് ഒന്നിന് പെട്രോൾ വില 89 പൈസയും ഡീസൽവില 49 പൈസയുമാണ് കുറച്ചത്. ജൂലായ് 16 ന് പെട്രോൾ വില 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു. മെയ് ഒന്നിനുശേഷം നാല് തവണ ഇന്ധനവില കൂട്ടിയിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP