Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനവില വീണ്ടും കൂടി; പെട്രോളിനും ഡീസലിനും വിമാനഇന്ധനത്തേക്കാൾ ഉയർന്ന വില

ഇന്ധനവില വീണ്ടും കൂടി; പെട്രോളിനും ഡീസലിനും വിമാനഇന്ധനത്തേക്കാൾ ഉയർന്ന വില

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടിയതോടെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഞായറാഴ്ച 35 പൈസയാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും.

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന് ലിറ്ററിന് 79 രൂപ മാത്രമാണ് ഡൽഹിയിലെ വില. എന്നാൽ, രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ് കുതിക്കുകയാണ്.

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. ഇതിന് പിന്നാലെ തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, ബിഹാർ, കേരള, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ഡീസൽ വിലയും 100 പിന്നിട്ടു. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ ഇന്ത്യയിൽ ഇനിയും പെട്രോൾ-ഡീസൽ വില വർധിക്കാൻ തന്നെയാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP