Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും താഴേക്ക്. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 77.38 രൂപയും ഡീസൽ വില 72.54 രൂപയുമായി.

ഏതാനും ദിവസങ്ങളായി ഇന്ധനവില കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എട്ട് ദിവസത്തിനിടെ പെട്രോളിന് 1.52 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്തിന് കൊച്ചിയിൽ പെട്രോൾ വില 78.90 രൂപ രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞാണ് ഇന്നത്തെ വിലയായ 77.38 രൂപയിലെത്തിയത്.

Stories you may Like

ഡീസൽ വിലയിൽ 47 പൈസയുടെ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പത്തിന് കൊച്ചിയിൽ ഡീസൽ വില 73.01 രൂപയായിരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP