Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രപരിസരത്ത് അഹിന്ദു കച്ചവടക്കാരെ തടയണം; കർണാടകയിലെ തുംകുരു സിറ്റി കമ്മീഷ്ണർ വി.എച്ച്.പിയുടെ പരാതി

ക്ഷേത്രപരിസരത്ത് അഹിന്ദു കച്ചവടക്കാരെ തടയണം; കർണാടകയിലെ തുംകുരു സിറ്റി കമ്മീഷ്ണർ വി.എച്ച്.പിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കർണ്ണാടക: ഉത്സവകാലത്ത് ക്ഷേത്രങ്ങളുടെ പരിസരത്ത് മറ്റ് മതങ്ങളിലെ വ്യാപാരികൾ കച്ചവടം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്‌റംഗ്ദളും കർണാടകയിലെ തുംകുരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി.

ചരിത്രപ്രസിദ്ധമായ ഗോസാല ഗുബ്ബി ചന്നബസവേശ്വര ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ഉത്സവം അരങ്ങേറാനിരിക്കെയാണ് പരാതിയുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരിസരത്തോ 100 മീറ്റർ ചുറ്റളവിൽ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്താൻ ഹിന്ദുക്കളല്ലാത്ത വ്യാപാരികളെ അനുവദിച്ചാൽ പ്രതികരിക്കുമെന്ന് രണ്ട് ഹിന്ദുത്വ സംഘടനകളും പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP