Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ മൃ​ഗബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വാദം

കേരളത്തിലെ മൃ​ഗബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1968 ലെ കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേരള നിയമസഭാ പാസ്സാക്കിയ നിയമം ഹിന്ദുമത വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങൾക്ക് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേരളത്തിൽ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനമില്ല. ആരാധനാലയങ്ങളിൽ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളെയും പക്ഷികളെയും കൊല്ലാം. എന്നാൽ മൃഗങ്ങളെ ബലി നൽകുന്നതാണ് നിയമത്തിൽ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP