Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കീടനാശിനി പ്രയോഗം അരിയുടെ കയറ്റുമതിയെ ബാധിച്ചു; പത്ത് കീടനാശിനികൾ രണ്ട് മാസത്തേക്ക് വിലക്കി പഞ്ചാബ് സർക്കാർ

കീടനാശിനി പ്രയോഗം അരിയുടെ കയറ്റുമതിയെ ബാധിച്ചു; പത്ത് കീടനാശിനികൾ രണ്ട് മാസത്തേക്ക് വിലക്കി പഞ്ചാബ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചത്തീസ്ഗഡ്: പത്ത് കീടനാശിനികൾ ബസുമതി പാടത്ത് തളിക്കുന്നത് രണ്ട് മാസത്തേക്ക് വിലക്കി പഞ്ചാബ് സർക്കാർ. കീടനാശിനിയുടെ ഉപയോഗം അരിയുടെ കയറ്റുമതിയെ ബാധിച്ചത് കാരണമാണ് താൽകാലിക വിലക്കേർപ്പെടുത്തിയതെന്ന് കൃഷി മന്ത്രി കുൽദീപ് സിങ് ദലിവാൾ അറിയിച്ചു. അടുത്തകാലത്തായി ഇന്ത്യൻ അരിയിൽ കീടനാശിനിയുള്ളത് കണ്ടെത്തിയ സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കീടനാശിനി പ്രയോഗം വിലക്കിയത്.

അസഫേറ്റ്, ബുപ്രോഫെസിൻ, ക്ലോറോപൈറിഫോസ്, മെത്തമിഡോഫോസ്, പ്രോപ്പികോനസോൾ, തയാമെത്തോക്‌സം, പ്രോഫെനൊഫോസ്, ഐസോപ്രോത്തിയോലൻ, കാർബൻഡാസിം ട്രൈസൈക്ലസോൾ എന്നിവക്കാണ് വിലക്ക്.

ഇവ ഉപയോഗിക്കുമ്പോൾ കീടനാശിനിയുടെ അംശം നിയന്ത്രിത അളവിൽ കൂടുതൽ അരിയിൽ നിലനിൽക്കുന്നതായി കണ്ടെത്തിയതോടെയാണ് വിലക്കേർപ്പെടുത്തിയത്. അരിയുടെ നിലവാരത്തെ തന്നെ അപകടത്തിലാക്കുന്ന അവസ്ഥ വരുന്നു എന്ന് പഞ്ചാബ് റൈസ് മില്ലേഴ്‌സ് ആൻഡ് എക്‌സ്‌പോട്ടേഴ്‌സ് സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, മാരകമാണെന്ന് തെളിഞ്ഞെങ്കിൽ രണ്ട് മാസത്തേക്ക് മാത്രമായി കീടനാശിനികൾ വിലക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കൃഷി വിദഗ്ദ്ധർ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP