Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെയ്ദ് ഹമീദിന്റെ വിടുവായത്തത്തിന് കൈയും കണക്കുമില്ല; പെഷവാർ സ്‌കൂളിൽ കുട്ടികളെ കൊലപ്പെടുത്തിയത്‌ ഇന്ത്യയെന്ന് ആരോപണം

സെയ്ദ് ഹമീദിന്റെ വിടുവായത്തത്തിന് കൈയും കണക്കുമില്ല; പെഷവാർ സ്‌കൂളിൽ കുട്ടികളെ കൊലപ്പെടുത്തിയത്‌ ഇന്ത്യയെന്ന് ആരോപണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകൻ എന്നാണ് സെയ്ദ് ഹമീദ് അറിയപ്പെടുന്നത്. പാക്കിസ്ഥാൻ കണ്ട് ഏറ്റവും വലിയ തീവ്രവാദി ആക്രമണം നേരിടേണ്ടി വന്നപ്പോഴും സെയ്ദ് ഹമീദ് വിടുവായത്തവുമായി രംഗത്തെത്തി. പെഷവാർ സൈനിക സ്‌കൂളിൽ തീവ്രവാദി ആക്രമണത്തിൽ 132 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയെന്നാണ് സെയ്ദ് ഹമീദിന്റെ ആരോപണം.

പാക്കിസ്ഥാനിൽ എന്തു നടന്നാലും അതിനെല്ലാം ഇന്ത്യയെ തെറി പറയുന്നത് ശീലമാക്കിയിട്ടുള്ള ആളാണ് സെയ്ദ് ഹമീദ്. ആക്രമണത്തിന് ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്നും ഭീഷണിയും സെയ്ദ് നൽകുന്നു. ട്വിറ്ററിലൂടെയായിരുന്നു സെയദ് ഹമീദിന്റെ ഇന്ത്യാ ആക്രമണം. ഇന്ത്യയുടെ ഈ ക്രൂരതയ്ക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്നും ഇത് നടപ്പിലാക്കാൻ ഡിസംബർ 16 തന്നെ നിങ്ങൾ തെരഞ്ഞെടുത്തു. ഇതിനെ ശക്തിയായി നേരിടുകയും നിങ്ങളെ തകർക്കുകയും ചെയ്യുമെന്നാണ് സെയ്ദ് ഹമീദ് കുറിച്ചത്.

അതേസമയം സെയ്ദിന്റെ അഭിപ്രായം പാക്കിസ്ഥാനികളെ പോലും കലിപിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ കുറ്റംപറയുന്നത് എന്തിന് പാക്കിസ്ഥാനിൽ തന്നെ ഇഷ്ടംപോലെ പ്രശ്‌നങ്ങൾ ഉണ്ടെല്ലോ എന്നാണ് ഇദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് തന്നെ അഭിപ്രായം പറഞ്ഞത്. ഇയാളുടെ അഭിപ്രായം പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ പോലും ഏറ്റുപിടിക്കുന്നില്ലെന്നതാണ് വസ്തുത. നേരത്തേ 2008 ലെ മുംബൈ ആക്രമണം മൊസാദും ആർ.എസ്.എസും സി ഐ എ യും ചേർന്ന് നടത്തിയതാണെന്ന് സെയ്ദ് ഹമീദ് ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP