Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരങ്ങൾക്കും പെൻഷൻ നൽകാനൊരുങ്ങി ഹരിയാന; പ്രതിവർഷം ഉടമയ്ക്ക് ലഭിക്കുക 2500 രൂപ; പദ്ധതി നടപ്പാക്കുക 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ

മരങ്ങൾക്കും പെൻഷൻ നൽകാനൊരുങ്ങി ഹരിയാന; പ്രതിവർഷം ഉടമയ്ക്ക് ലഭിക്കുക 2500 രൂപ; പദ്ധതി നടപ്പാക്കുക 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മനുഷ്യർക്ക് മാത്രമല്ല മനുഷ്യരെ ജീവിപ്പിക്കുന്ന മരങ്ങൾക്കും പെൻഷൻ നൽകാനൊരുങ്ങി ഹരിയാന. 75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്കാണ് നിശ്ചിത തുക ലഭിക്കുക. പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു.

മുതിർന്ന മരങ്ങൾക്കു പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യസ്ഥലത്തെങ്കിൽ അതിന്റെ ഉടമയ്ക്കു തുക ലഭിക്കും.

മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പു തയാറാക്കിയ കരടു ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP