Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നാട്ടിലേക്ക് ചെല്ലുമ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി തുപ്പും'; തീവ്രവാദം കാരണം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ല; ഇന്ത്യയുമായുള്ള കാശ്മീരിന്റെ ബന്ധം തന്നെ തകർന്നു; ഇനി ഞങ്ങളെ പിന്തുണയ്ക്കാൻ പറയാനുള്ള അധികാരമില്ല; കാശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയത്തിന് അന്ത്യമായി ഇനി അതിന് പ്രസക്തി ഇല്ലെന്നും സഭയിൽ ഭരണഘടന കീറി പ്രതിഷേധിച്ച പിഡിപി എംപി മാർ

'നാട്ടിലേക്ക് ചെല്ലുമ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി തുപ്പും'; തീവ്രവാദം കാരണം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ല; ഇന്ത്യയുമായുള്ള കാശ്മീരിന്റെ ബന്ധം തന്നെ തകർന്നു; ഇനി ഞങ്ങളെ പിന്തുണയ്ക്കാൻ പറയാനുള്ള അധികാരമില്ല; കാശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയത്തിന് അന്ത്യമായി ഇനി അതിന് പ്രസക്തി ഇല്ലെന്നും സഭയിൽ ഭരണഘടന കീറി പ്രതിഷേധിച്ച പിഡിപി എംപി മാർ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: ആർട്ടിക്കിൾ 370 റദ്ദാക്കിയത് കാരണം തങ്ങൾ എങ്ങനെ തിരിച്ച് നാട്ടിലേക്ക് പോകുമെന്ന് ചോദിച്ച് പിഡിപി എംപിമാർ. ഇതിന് ശേഷം നാട്ടിലേക്ക് ചെന്നാൽ ജനങ്ങൾ തങ്ങൾക്കുനേരെ തുപ്പുമെന്നും കാശ്മീരിൽ തീവ്രവാദി സ്വാധീനം കൂടിവരികയാണെന്നും മുഹമ്മദ് ഫയാസും ലാവെയും പറഞ്ഞു. 370 എടുത്ത് കളഞ്ഞ് കൊണ്ടുള്ള അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ ഇവർ നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. ഭരണഘടന കീറിക്കൊണ്ടാണ് ലാവെ പ്രതിഷേധിച്ചത്. സ്വന്തം വസ്ത്രം കീറിയാണ് ഫയാസ് പ്രതികരിച്ചത്. ഇതേത്തുടർന്ന് രാജ്യസഭാ ചെയർപേഴ്സൺ വെങ്കയ്യ നായിഡു ഇരുവരെയും സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. തുടർന്നാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

സർക്കാരിന്റെ തീരുമാനം ചരിത്രപരമായ അബദ്ധമാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളുമായുള്ള ഒരു പാലം എന്ന നിലയിലാണ് ആർട്ടിക്കിൾ 370 പ്രവർത്തിച്ചിരുന്നത്. കശ്മീരിലെ ഇന്ത്യാ അനുകൂല ഘടകങ്ങൾ അതിനെ പിന്തുണച്ചിരുന്നു. ഇന്ത്യയിൽ തുടരാൻ വേണ്ടിയാണ് തങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങൾ തന്നതെന്ന് കശ്മീർ ജനതയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം തകർന്നിരിക്കുകയാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

തീവ്രവാദത്തിനെതിരെ കഴിഞ്ഞ 30 വർഷമായി പോരാടിക്കൊണ്ടിരിക്കുന്നത് മുഖ്യധാരാ പാർട്ടികളാണ്. ഇനി പക്ഷേ മുഖ്യധാരാ രാഷ്ട്രീയത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. എല്ലാവരും ഇതിനെ എതിർക്കും. കഴിഞ്ഞ 30 വർഷമായി തീവ്രവാദത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നത് മുഖ്യധാരാ പാർട്ടികളാണ്. അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകരാണ് ഇതിനിടയിൽ മരിച്ചത്. പക്ഷേ ഇനി അതൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇനി കാശ്മീരിലേക്ക് തിരിച്ചുപോകുമ്പോൾ, രാഷ്ട്രീയ പ്രവർത്തകരും അവിടത്തെ തീവ്രവാദം കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും് ചോദ്യങ്ങൾ ചോദിക്കും. അവരോട് എന്ത് മറുപടി പറയണമെന്ന് തങ്ങൾക്ക് അറിയില്ല. ഇത് നമ്മുടെ രാജ്യമാണെന്നും നമ്മുടെ ബന്ധുക്കൾ തീവ്രവാദം കാരണം കൊല്ലപ്പെട്ടവരാണെന്നും അവരോട് പറഞ്ഞിരുന്ന തങ്ങൾ ഇനി എന്ത് പറയും? ഇനി മുതൽ തങ്ങളെ പിന്തുണയ്ക്കാൻ എങ്ങനെ പറയും? ഇതിനൊക്കെ ഞങ്ങൾ മറുപടി പറയുമെന്ന് അവർ പ്രതീക്ഷിക്കുമെന്നും അവർ പറഞ്ഞു. ചില പേജുകൾ കീറിമുറിച്ചതുകൊണ്ട് ഭരണഘടന ക്ഷയിക്കില്ലെന്നും ആർട്ടിക്കിൾ 370 ആർട്ടിക്കിൾ 35 എയും ഇല്ലാതാക്കുന്നത് ഭരണഘടനയെ ക്ഷയിപ്പിക്കുമെന്നുമാണ് ഇരുവരും പറഞ്ഞത്. അതുകൊണ്ടാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP