Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പീഡനാരോപണത്തിൽ ഉറച്ച് നടി പായൽ ഘോഷ്; മീ ടു തരംഗത്തിൽ പറയാതിരുന്നത് കുടുംബവും സുഹൃത്തുക്കളും തടഞ്ഞതിനാൽ: കുടുംബം പിന്തുണച്ചാൽ അനുരാഗ് കശ്യപിനെതിരെ പരാതി നൽകുമെന്നും പായൽ

ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പീഡനാരോപണത്തിൽ ഉറച്ച് നടി പായൽ ഘോഷ്; മീ ടു തരംഗത്തിൽ പറയാതിരുന്നത് കുടുംബവും സുഹൃത്തുക്കളും തടഞ്ഞതിനാൽ: കുടുംബം പിന്തുണച്ചാൽ അനുരാഗ് കശ്യപിനെതിരെ പരാതി നൽകുമെന്നും പായൽ

സ്വന്തം ലേഖകൻ

മുംബൈ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ ഉറച്ച് നടി പായൽ ഘോഷ്. വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം അദ്ദേഹം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പായൽ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും പായൽ ഘോഷ് പറഞ്ഞു.

2014ലാണ് അനുരാഗ് കശ്യപ് പായൽ ഘോഷിനോട് ലൈംഗികാസക്തിയോടെ പെരുമാറിയത്. എന്നാൽ ആരോപണം തെളിയിക്കാൻ പാകത്തിന് തെളിവുകളൊന്നും നടിയുടെ കയ്യിലില്ല. ബോംബെ വെൽവെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ അനുരാഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ പറയുന്നത്. തന്റെ മാനേജർക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാൻ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടർന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നൽകിയാണ് അന്ന് പറഞ്ഞയച്ചത്. അതും നല്ല കൂടിക്കാഴ്ചയായിരുന്നു പായൽ പറഞ്ഞു.

പിന്നീട് രണ്ടാമതും വീട്ടിലേക്ക് വിളിപ്പിച്ചു. ആ സമയത്ത് തന്നോട് മോശമായി അനുരാഗ് പെരുമാറി എന്നാണ് പായലിന്റെ വെളിപ്പെടുത്തൽ. ഇൻഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാലാണ് അനുരാഗ് വിളിച്ചപ്പോൾ വീട്ടിലേക്ക് പോയത്.. ഈ കൂടിക്കാഴ്ചയിൽ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ഊരി മാറ്റി, എന്നെയും നിർബന്ധിച്ചു. എനിക്കിപ്പോൾ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി. പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങൾ നടത്തിയെങ്കിലും താൻ മാറിപ്പോയി.

വളരെ ബുദ്ധിമുട്ടിയാണ് അന്ന് അനുരാഗിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്. എനിക്ക് ഇതൊക്കെ ബുദ്ധി മുട്ടാണെന്ന് പറഞ്ഞപ്പോൾ കുറച്ചുകഴിഞ്ഞപ്പോൾ, ശരി, അടുത്ത തവണ വരുമ്പോൾ തയാറായിരിക്കണം എന്നു പറഞ്ഞ് അനുരാഗ് അടങ്ങി. ശരി സർ എന്നു പറഞ്ഞ് ഞാൻ അവിടെനിന്നിറങ്ങി വീട്ടിലേക്കു മടങ്ങി. പിന്നീട് അദ്ദേഹം എനിക്കു സന്ദേശമയച്ചു. പക്ഷേ ഞാൻ മറുപടി നൽകിയില്ല. പായൽ വിവരിച്ചു. #Me too തരംഗത്തിൽ ഇതു പറയാൻ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞെന്നും പായൽ കൂട്ടിച്ചേർത്തു.

2014 മുതൽ അനുരാഗുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഉണ്ടോ എന്നു ചോദിച്ചപ്പോൾ, ഇല്ലെന്നായിരുന്നു പായലിന്റെ മറുപടി. 'അത് എനിക്ക് ഒരു മാറാപ്പ് പോലെയായിരുന്നു. ഇപ്പോൾ പറഞ്ഞപ്പോൾ ആശ്വാസമുണ്ട്. സുശാന്തിന്റെ മരണവും ലഹരിമരുന്നും വിഷയമായപ്പോൾ ബോളിവുഡിലെ എന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. കുടുംബം പിന്തുണച്ചാൽ മാത്രമേ പരാതി നൽകൂ.' പായൽ പറഞ്ഞു. അതേസമയം പായലിന്റെ എല്ലാ ആരോപണങ്ങളും അനുരാഗ് കശ്യപ് നിഷേധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP