Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു; രാംദാസ് അത്താവലെക്ക് നന്ദി അറിയിച്ചു നടി

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു; രാംദാസ് അത്താവലെക്ക് നന്ദി അറിയിച്ചു നടി

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് നടി പായൽ ഘോഷ്, കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. മുംബൈയിൽ നടന്ന ചടങ്ങിലാണ് നടി പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പായൽ ഘോഷിനെ പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി നിയമിച്ചു.

രാജ്യത്തിനായി സേവനം ചെയ്യണമെന്ന് താൽപ്പര്യത്തെ തുടർന്നാണ് അത്താവലെയുടെ പാർട്ടിയിൽ ചേർന്നതെന്ന് നടി പറഞ്ഞു. അനുരാഗ് കശ്യപിനെതിരായ പോരാട്ടത്തിൽ തന്നെ പിന്തുണച്ച കേന്ദ്രമന്ത്രിക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.

പായൽ ഘോഷ് അംഗത്വം സ്വീകരിച്ചത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആർ.പി.ഐ അംബേദ്കറുടെ പാർട്ടിയാണ്. ദളിതരോ ആദിവാസികളോ ഒ.ബി.സി വിഭാഗക്കാരോ ആരുമാകട്ടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും സഹായിക്കുന്ന പാർട്ടിയാണ് ആർ.പി.ഐ എന്നും അത്താവലെ പറഞ്ഞു. പായൽ ഘോഷിൻെ്റ പരാതിയിൽ ലൈംഗികാരോപണ വിധേയനായ അനുരാഗ് കശ്യപ് ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും അത്താവലെ പറഞ്ഞു.

പായൽ ഘോഷിന്റെ പരാതിയിൽ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. 2013ൽ വെർസോവയിൽ വച്ച് അനുരാഗ് കശ്യപ് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. അതേസമയം അനുരാഗ് കശ്യപ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP