Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹിമാലയത്തിൽ; സമുദ്ര നിരപ്പിൽ നിന്ന് 5240 അടി ഉയരത്തിലുള്ള ഹിമമേഖലയിൽ കണ്ടെത്തിയത് 1968 ഫെബ്രുവരി ഏഴിന് കാണാതായ എ എൻ 12 ബി എൽ 534 വിമാനത്തിന്റെ ഭാഗങ്ങൾ; വിമാനത്തിൽ ഉണ്ടായിരുന്നത് 90 സൈനികർ ഉൾപ്പെടെ 102 യാത്രക്കാർ

അമ്പത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹിമാലയത്തിൽ; സമുദ്ര നിരപ്പിൽ നിന്ന് 5240 അടി ഉയരത്തിലുള്ള ഹിമമേഖലയിൽ കണ്ടെത്തിയത് 1968 ഫെബ്രുവരി ഏഴിന് കാണാതായ എ എൻ 12 ബി എൽ 534 വിമാനത്തിന്റെ ഭാഗങ്ങൾ; വിമാനത്തിൽ ഉണ്ടായിരുന്നത് 90 സൈനികർ ഉൾപ്പെടെ 102 യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമ്പത്തൊന്ന് വർഷം മുമ്പ് കാണാതായ വ്യോമസേനവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയത്തിൽ നിന്നും കണ്ടെത്തി. 90 സൈനികർ ഉൾപ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എ എൻ 12 ബി എൽ 534 വിമാനത്തോടൊപ്പം ഹിമാചൽ പ്രദേശിലെ കുളുവിലെ റോഹ്താങിൽ 1968 ഫെബ്രുവരി ഏഴിന് കാണാതായത്. വ്യോമസേനയും ദോർഗാ സ്‌കൗട്ടും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് 51 വർഷങ്ങൾക്ക് ശേഷം വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ വർഷം ജൂലൈ 26 ന് ആരംഭിച്ച സംയുക്ത തിരച്ചിലിനൊടുവിലാണ് സമുദ്ര നിരപ്പിൽ നിന്ന് 5240 അടി ഉയരത്തിലുള്ള ദാക്കാ ഹിമമേഖലയിൽ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ വ്യോമാതിർത്തി ലംഘിച്ച വിമാനത്തിലെ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയിരിക്കാമെന്നായിരുന്ന വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് അറുതിയാവുന്നത്. 2003ൽ ദാക്കാ ഹിമമേഖലയിൽ സൈനികരുടെ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതോടെയാണ് വിമാനം തകർന്ന് വീണത് ഇവിടെയാണെന്ന സംശയം ഉയർന്നത്. 2003 മുതൽ വിവിധ തിരച്ചിൽ ദൗത്യങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് വിമാനത്തിൻെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

എൻജിൻ, ഫ്യവൽഗേജ്, ഇലക്ട്രിക് സർക്യൂട്ട്‌സ്, പ്രൊപ്പെല്ലർ, ഫ്യുവൽ ടാങ്ക് യൂണിറ്റ്,എയർ ബ്രേക്ക് അസംബ്ലി, കോക്പിറ്റിന്റെ വാതിൽ കൂടാതെ യാത്രക്കാരുടെ സാമഗ്രികളുമാണ് കണ്ടെത്തിയിരിക്കുന്നത്. കനത്ത ഹിമപാതമുള്ള മേഖലയിലാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP