Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാൻക്രിയാസിൽ അർബുദം ബാധിച്ച പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം; ചികിൽസയ്ക്ക് വീണ്ടും അമേരിക്കയിലേക്ക്; അസുഖ ബാധിതനായ തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം അമിത് ഷായ്ക്ക് മുമ്പിൽ വച്ച് ഗോവാ മുഖ്യമന്ത്രി; അടുത്ത നേതാവിനെ കണ്ടെത്താൻ ബിജെപി സംഘം ഗോവയിലേക്ക്; മുൻപ്രതിരോധമന്ത്രിയുടെ നിലയിൽ ആശങ്കപ്പെട്ട് പരിവാറുകാർ

പാൻക്രിയാസിൽ അർബുദം ബാധിച്ച പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം; ചികിൽസയ്ക്ക് വീണ്ടും അമേരിക്കയിലേക്ക്; അസുഖ ബാധിതനായ തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം അമിത് ഷായ്ക്ക് മുമ്പിൽ വച്ച് ഗോവാ മുഖ്യമന്ത്രി; അടുത്ത നേതാവിനെ കണ്ടെത്താൻ ബിജെപി സംഘം ഗോവയിലേക്ക്; മുൻപ്രതിരോധമന്ത്രിയുടെ നിലയിൽ ആശങ്കപ്പെട്ട് പരിവാറുകാർ

മറുനാടൻ മലയാളി ബ്യൂറോ

പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സൂചന. അതിനിടെ ആരോഗ്യ നില മോശമായി തുടരുന്ന സാഹചര്യത്തിൽ ഗോവയിൽ പകരം സംവിധാനം കണ്ടെത്താൻ ബിജെപി നീക്കം തുടങ്ങി. ഇതിനായി തിങ്കളാഴ്ച പ്രത്യേക സംഘത്തെ ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്ക് അയക്കുമെന്നാണു വിവരം. ഇതുമായി ബന്ധപ്പെട്ട് മനോഹർ പരീക്കർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സംസാരിച്ചതായാണ് റിപ്പോർട്ട്. അസുഖ ബാധിതനായ തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം പരീക്കർ തന്നെ മുന്നോട്ട് വച്ചതായാണ് സൂചന.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന നിർദ്ദേശമാണ് അമിത് ഷാ നൽകിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പ്രധാന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി ഭരണം സുഗമമാക്കാമെന്നാണ് അമിത് ഷാ മുന്നോട്ട് വച്ച നിർദ്ദേശം. എന്നാൽ മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് പരീക്കർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രത്യേക സംഘത്തെ അയക്കാനുള്ള തീരുമാം. ബിജെപി നേതാക്കളായ റാംലാൽ, ബി.എൽ. സന്തോഷ് എന്നിവരായിരിക്കും പാർട്ടി നിർദ്ദേശപ്രകാരം ഗോവയിലെത്തുക.

ഗോവ ബിജെപിയുടെ സംസ്ഥാന തല കോർ കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച നേതാക്കൾ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ നേതാക്കളോടും തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് പരീക്കർ ആവശ്യപ്പെട്ടിരുന്നു. ഗോവിയിലെ പകരം വയ്ക്കാനില്ലാത്ത ബിജെപിയിലെ നേതാവാണ് പരീക്കർ. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണ് പരീക്കറിന്റെ ആരോഗ്യം മോശമാകുന്നത് ബിജെപിക്കും നൽകുന്നത്. വീണ്ടും ചികിൽസയ്ക്ക് പരീക്കർ അമേരിക്കയിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ചർച്ചകൾ ഗോവയിൽ സജീവമാകുന്നത്.

പനി ബാധിച്ചതിനെ തുടർന്ന് മനോഹർ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാൻഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് തന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്ക ബിജെപി നേതാക്കളെ പരീക്കർ അറിയിച്ചത്. പാൻക്രിയാസിലെ അർബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോൾ. അതിനിടെയാണ് പനി പിടിപെട്ടത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്ന പരീക്കർ സെപ്റ്റംബർ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യവസതിയിൽ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പും അദ്ദേഹം കാൻഡോളിം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ലോബോ വിസമ്മതിച്ചു. പൈറ ഗ്രാമത്തിലെ തറവാട്ടിൽ പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഗണേശ ചതുർഥി പൂജയിലും അനാരോഗ്യം കാരണം പരീക്കർ പങ്കെടുത്തിരുന്നില്ല. ആറുമാസത്തിനിടയിൽ മൂന്നു തവണ പരീക്കർ വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു. എന്നാൽ ഇത് ഫലം ചെയ്തില്ലെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പൂർണ്ണ വിശ്രമത്തിന് പരീക്കർ തീരുമാനിക്കുന്നത്.

ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി നേതാവെന്ന നിലയിൽ പരീക്കർക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ബിജെപിക്കു തലവേദന സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്. അറുപത്തിരണ്ടുകാരനായ പരീക്കർ ഈ വർഷമാദ്യം മൂന്നു മാസം അമേരിക്കയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് ആദ്യം പരിശോധനകൾക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയിരുന്നു. ഓഗസ്റ്റ് 22 ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടടുത്തദിവസം പതിവു പരിശോധനകൾക്കായി പരീക്കറിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നെ വീണ്ടും പോയി.

ഫെബ്രുവരി 15 മുതൽ പാൻക്രിയാസ് രോഗത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു പരീക്കർ. പിന്നീടാണ് അർബുദമാണെന്ന് കണ്ടെത്തിയത്. നേരത്തെ ചികിൽസയിലായിരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അഭാവത്തിൽ തീരുമാനങ്ങളെടുക്കാനായി കാബിനറ്റ് ഉപദേശക സമിതിയും അദ്ദേഹം രൂപീകരിച്ചിരുന്നു. എന്നാൽ ദീർഘകാല വിശ്രമം വേണ്ടതിനാൽ തിനിക്ക് മുഖ്യമന്ത്രി ജോലി ഭംഗിയായി നിർവ്വഹിക്കാനാകുന്നില്ലെന്ന തിരിച്ചറിവാണ് പരീക്കറിന് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് മാറ്റണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP