Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംയുക്ത പാർലമെന്റ് സമിതി മുൻപാകെ ഹാജരാകാനാവില്ലെന്ന് ആമസോൺ; അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മീനാക്ഷി ലേഖി എംപി

സംയുക്ത പാർലമെന്റ് സമിതി മുൻപാകെ ഹാജരാകാനാവില്ലെന്ന് ആമസോൺ; അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മീനാക്ഷി ലേഖി എംപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംയുക്ത പാർലമെന്റ് സമിതി മുൻപാകെ ഹാജരാകാനാവില്ലെന്ന് ഓൺലൈൻ വിപണന കമ്പനിയായ ആമസോൺ. വ്യക്തിവിവര സംരക്ഷണ ബിൽ പരിശോധിക്കുന്ന പാർലമെന്റ് സമിതിയുടെ മുമ്പാകെ ഹാജരാകണമെന്ന ആവശ്യമാണ് കമ്പനി തള്ളിയത്. കോവിഡ് വേളയിലുള്ള യാത്ര സുരക്ഷിതമല്ലെന്നും വിദഗ്ദ്ധർ സ്ഥലത്തില്ലെന്നുമാണ് കാരണമായി യുഎസ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 28നു ചേരുന്ന യോഗത്തിൽ ഹാജരാകണമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എംപി പറ​ഞ്ഞു.

ഫേസ്‌ബുക്, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികളിൽ നിന്ന് ആവശ്യമെങ്കിൽ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണു വ്യക്തിവിവര സംരക്ഷണ ബിൽ. വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇതുവഴിയൊരുക്കുമെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു ബിൽ സംയുക്ത സമിതിയുടെ പരിശോധനയ്ക്കു വിട്ടത്. വിഷയത്തിൽ വിവിധ കമ്പനികളുടെ ഭാഗം കേൾക്കാനാണ് ആമസോണിനെ ഉൾപ്പെടെ സമിതി വിളിച്ചത്. ഇതിനിടെ, ഫേസ്‌ബുക്കിന്റെ ഇന്ത്യ പോളിസി ഹെഡ് അൻഖി ദാസ് ഇന്നലെ സമിതി മുൻപാകെ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP