Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗതികേട്...! പന്ത്രണ്ട് വയസ്സുള്ള മകനെ പതിനായിരം രൂപയ്ക്ക് വിറ്റത് ഗജ ചുഴലിക്കാറ്റിൽ തകർന്ന വീട് പണിയാൻ; ദാരുണ സംഭവം തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയിൽ; അടിമവേല ചെയ്തിരുന്ന കുട്ടിയെ മോചിപ്പിച്ചത് പൊലീസെത്തി; കുട്ടിയെ അടിമയാക്കി പണിയെടുപ്പിച്ച ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ഗതികേട്...! പന്ത്രണ്ട് വയസ്സുള്ള മകനെ പതിനായിരം രൂപയ്ക്ക് വിറ്റത് ഗജ ചുഴലിക്കാറ്റിൽ തകർന്ന വീട് പണിയാൻ; ദാരുണ സംഭവം തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയിൽ; അടിമവേല ചെയ്തിരുന്ന കുട്ടിയെ മോചിപ്പിച്ചത് പൊലീസെത്തി; കുട്ടിയെ അടിമയാക്കി പണിയെടുപ്പിച്ച ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

തഞ്ചാവൂർ: ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയ വീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കൾ പന്ത്രണ്ട് വയസ്സുള്ള സ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം. വിട് പുതുക്കി പണിയാൻ വേറെ മാർഗ്ഗമൊന്നുമില്ലാത്ത സ്ഥിതിയിലാണ് ഇവർ മകനെ വിൽക്കാൻ തായാറായത്.

മാതാപിതാക്കൾ വിറ്റതിനെ തുടർന്ന് കുട്ടി അടിമവേല ചെയ്യുകയായിരുന്നു. പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. ബി.ചന്ദ്രു എന്നയാളാണ് തന്റെ നാഗപ്പട്ടണം ജില്ലയിലെ കൃഷിഭൂമിയിൽ കാലികളെ വളർത്താനായി കുട്ടിയെ വാങ്ങിയത്. 15 ദിവസമായി കാലിവളർത്തലിൽ ഏർപ്പെട്ടിരുന്ന കുട്ടിയെ ഡിസംബർ 22 നാണ് പൊലീസ് മോചിപ്പിച്ചത്.

അടിമവേലയിൽ നിന്ന് രക്ഷിച്ച കുട്ടിയെ പൊലീസ് നാഗപട്ടണം സബ് കളക്ടർ കിഷോർ കുമാറിന്റെ ഓഫീസിൽ ഏൽപിക്കുകയായിരുന്നു. സബ്കളക്ടർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജയിൽ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാനായി മാതാപിതാക്കൾ വിറ്റ വിവരം അറിയുന്നത്.

കുട്ടിയെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നാഗോർ പൊലീസ് ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നവംബർ പത്ത് മുതൽ ഇരുപത് വരെയാണ് തമിഴ്?നാട്ടിൽ ഗജ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് വീശിയടിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നവംബർ പതിനാറിനാണ് പുതുക്കോട്ടയിൽ കാറ്റ് നാശം വിതച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP