Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഭർത്താവുമായി തർക്കിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കുഞ്ഞിന്റെ പേരു പറഞ്ഞ് തർക്കിക്കുന്നതും ഭർത്താവിന്റെ കൈയിൽ വച്ചു കൊടുക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്; കുട്ടിയെ താഴെയിട്ടതിന് പിന്നാലെ ഭാര്യയ്ക്ക് ഭർത്താവിന്റെ വക മർദ്ദനം

ഭർത്താവുമായി തർക്കിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കുഞ്ഞിന്റെ പേരു പറഞ്ഞ് തർക്കിക്കുന്നതും ഭർത്താവിന്റെ കൈയിൽ വച്ചു കൊടുക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്; കുട്ടിയെ താഴെയിട്ടതിന് പിന്നാലെ ഭാര്യയ്ക്ക് ഭർത്താവിന്റെ വക മർദ്ദനം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചു പൈതലിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പെറ്റമ്മ. ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. ഭർത്താവുമായി തർക്കിക്കുന്നതിനിടെയാണ് യുവതി കൈക്കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ചുറ്റും നിന്നവരിലൊരാൾ സംഭവത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തുകയും ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.

ഇവർ തമ്മിൽ കുഞ്ഞിനെ ചൊല്ലിയുള്ള തർക്കമാണ് നടന്നതെന്നാണ് സൂചന. യുവതി ഭർത്താവിനെ ഉച്ചത്തിൽ വഴക്കുപറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.കുട്ടിയെ ഭർത്താവിന്റെ കൈയിൽ വച്ചുകൊടുക്കാനും ശ്രമിക്കുന്നുണ്ട്.എന്നാൽ അയാൾ കുഞ്ഞിനെ വാങ്ങാതെ നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുഞ്ഞിനെ അമ്മ താഴെയിടുന്നത്.

Stories you may Like

ഇതോടെ കണ്ടു നിന്നവരടക്കം അലറിവിളിക്കുകയും നിലത്തുവീണ കുഞ്ഞിനെ എടുക്കുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ വാങ്ങിയ ഭർത്താവ് ഭാര്യയെ പരസ്യമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് എത്തിയ പൊലീസ് ചൈൽഡ്ലൈൻ പ്രവർത്തകർക്ക് കുഞ്ഞിനെ കൈമാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP