Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവൺമെന്റ് ആശുപത്രിയിൽ നവജാത ശിശു എലി കടിച്ചു മരിച്ചു; സംഭവം ബീഹാറിലെ ദർഭാംഗ് ജില്ലയിൽ; ഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ കാലുകളും കൈകളും എലി കരളുന്നതാണ് കണ്ടതെന്ന് പിതാവ്; മരിച്ചത് ഒൻപത് ദിവസം പ്രായമായ കുഞ്ഞ്

ഗവൺമെന്റ് ആശുപത്രിയിൽ നവജാത ശിശു എലി കടിച്ചു മരിച്ചു; സംഭവം ബീഹാറിലെ ദർഭാംഗ് ജില്ലയിൽ; ഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ കാലുകളും കൈകളും എലി കരളുന്നതാണ് കണ്ടതെന്ന് പിതാവ്; മരിച്ചത് ഒൻപത് ദിവസം പ്രായമായ കുഞ്ഞ്

പാറ്റ്‌ന: വീണ്ടും ഗവൺമെന്റ് ആശുപത്രിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം. ഗവൺമെന്റ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച നവജാതശിശു എലി കടിച്ച് മരിച്ചെന്ന് ആരോപണം. ബീഹാറിലെ ദർഭാംഗ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഒൻപത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നവജാതശിശുക്കളുടെ ഐസിയുവിൽ എത്തുമ്പോൾ ഡോക്ടർമാരോ നേഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ കാലുകളും കൈകളും എലി കരളുന്നതാണ് കണ്ടതെന്നും പിതാവ് പറഞ്ഞു.

ഉടനടി അധികൃതരെ വിവരമറിയിച്ചെങ്കിലും കുട്ടി നേരത്തേ മരിച്ചെന്ന വിശദീകരണമാണ് കിട്ടയതെന്നും പിതാവ് പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ ആരോപണം നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നവജാത ശിശുവിന്റെ മരണത്തിൽ അന്വേഷണമാരംഭിച്ചു.

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിന്റെ കൈ എലി കടിച്ചുമുറിച്ച സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ശിവ്പുരിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.അതിന് സമാനമായ സംഭവമാമണ് ബിഹാറിലും സംഭവിച്ചിരിക്കുന്നത്. അന്ന് കിടക്ക ലഭിക്കാത്തതിനാൽ അമ്മയും കുഞ്ഞും നിലത്ത് കിടന്ന് ഉറങ്ങവെയാണ് എലി കടിച്ചത്. രാത്രി കുഞ്ഞിന്റെ വിരലിൽ ചോര കണ്ടതിനെത്തുടർന്ന് പരിസരം നിരീക്ഷിച്ചപ്പോഴാണ് എലിയെക്കണ്ടതെന്ന് അമ്മ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP