Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

45 കൊല്ലത്തെ പാരമ്പര്യത്തിന് വിട; രൂപ അച്ചടിക്കാനുള്ള പേപ്പറുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും; ഒരു വർഷം ലാഭിക്കുന്നത് 1200 കോടി രൂപ

45 കൊല്ലത്തെ പാരമ്പര്യത്തിന് വിട; രൂപ അച്ചടിക്കാനുള്ള പേപ്പറുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും; ഒരു വർഷം ലാഭിക്കുന്നത് 1200 കോടി രൂപ

ന്ത്യൻ കറൻസി അടിക്കാനുള്ള പേപ്പർ വിദേശരാജ്യങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നതെന്ന് എത്രപേർക്കറിയാം...? ആ വകയിൽ വർഷം തോറും നമുക്ക് 1200 കോടി രൂപ ചെലവാകുന്നുണ്ടെന്നും പലർക്കുമറിയില്ല. എന്നാൽ സർക്കാർ ഇപ്പോൾ ഇത്തരം പേപ്പറുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് പോലുള്ള പരുത്തിയുൽപാദന സംസ്ഥാനങ്ങളിൽ നിന്നും ഇതിനായുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ ശേഖരിക്കാനും കറൻസി പേപ്പർ പ്രാദേശികമായി ഉൽപാദിപ്പിക്കാനുമാണ് പദ്ധതി. കഴിഞ്ഞ 45 വർഷങ്ങളായി കറൻസി അടിക്കാനുള്ള പേപ്പർ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ആ പാരമ്പര്യത്തിനാണിപ്പോൾ വിരാമമിടാൻ ഒരുങ്ങുന്നത്. ഇതോടെ വർഷം തോറും 1200 കോടി രൂപ നമുക്ക് ലാഭിക്കാനാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ധനകാര്യ മന്ത്രാലയത്തിലൂടെയാണിത് അതിവേഗം പ്രാവർത്തികമാക്കാനൊരുങ്ങുന്നത്. കറൻസി പേപ്പറും അത് നിർമ്മിക്കാനുള്ള അസംസ്‌കൃതപദാർത്ഥങ്ങളും അഭ്യന്തരമായി നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി പ്രിന്റിങ് ആൻജ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ ്( എസ്‌പിഎംസിഐഎൽ) സിഎംഡി എം. എസ് റാണ പറയുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നതെന്നും എല്ലാ തരം പ്രതിസന്ധികളിൽ നിന്നും ഇത് നമ്മെ സംരക്ഷിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ നമുക്ക് കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

കറൻസി പേപ്പർ പർച്ചേസ് ചെയ്യാനായി വർഷം തോറും എസ്‌പിഎംസിഐഎൽ 1200 കോടി രൂപ ചെലവാക്കുന്നുണ്ട്. 2015 മുതൽ കറൻസി പേപ്പർ ഇവിടെ ഉൽപാദിപ്പിക്കുകയും റിസർവ് ബാങ്ക് അതിൽ കറൻസി പ്രിന്റ് ചെയ്യുകയും ചെയ്യും. 15,000 മെട്രിക് ടൺ കറൻസി പേപ്പറുകളാണ് ഇന്ത്യ ഓരോ കൊല്ലവും ഇറക്കുമതി ചെയ്യുന്നത്. ഇതിൽ ഒരു മെട്രിക് ടണ്ണിന് ശരാശരി ചെലവ് എട്ട് ലക്ഷമാണ്. നാറ്റോ രാജ്യങ്ങളിൽ നിന്നാണ് ഈ പേപ്പറിൽ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നത്. പേപ്പർ നിർമ്മിക്കാനുള്ള മെഷീൻ ജർമനിയിൽ നിന്നാണ് കൊണ്ടു വരുന്നത്. 2015 മാർച്ച് മുതൽ ഉൽപാദനത്തിന്റെ ആദ്യഘട്ടം ഹോഷൻഗബാദ് പ്രിന്റിങ് പ്രസിൽ തുടങ്ങും. വൺലൈൻ ഓഫ് ബാങ്ക് നോട്ട് പേപ്പർ മെഷീനാണ് എസ്‌പിഎംസിഐഎൽ സെറ്റ് ചെയ്യുന്നത്. ഇതിന് വർഷത്തിൽ 6,000 മെട്രിക് ടൺ പേപ്പർ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ദിവസം തോറും 25 മെട്രിക് ടൺ ശേഷിയുള്ള കോട്ടൺ കോംപിങ് പ്ലാന്റും കമ്മീഷൻ ചെയ്തിട്ടുണ്ട്. കറൻസി പേപ്പറിനായി കോട്ടൺ പ്രൊസസ്സ് ചെയ്യാനാണീ പ്ലാന്റ്. എസ്‌പിഎംസിഐഎൽ, ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി മൈസൂരിൽ മറ്റൊരു മില്ലും സ്ഥാപിക്കും. ഇതിനായുള്ള കെട്ടിടങ്ങളുടെ പണി പുരോഗതിക്കുകയാണെന്നും 2015 ജൂണിൽ രണ്ട് ഘട്ടങ്ങളിലായി പദ്ധതി കമ്മീഷൻ ചെയ്യുമെന്നും റാണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP