Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിൽ ഭീകരന്റെ സാന്നിധ്യമുണ്ടെന്ന് സഹയാത്രികൻ; ഭയന്ന് വിറച്ച് പറന്നയുയർന്ന വിമാനം; ഒടുവിൽ നാടകീയ രംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പനജി: വിമാനത്തിൽ ഭീകരന്റെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് സഹയാത്രക്കാരെ ഭയപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹിയിൽനിന്നു ഗോവയിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം ഗോവയിൽ എത്തിയ ഉടനെയാണ് സിയ ഉൾ ഹക്ക് എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസികപ്രശ്‌നം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്‌പെഷൽ സെൽ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിമാനം പറന്നുയർന്നതിനു ശേഷമാണ് ഭീകരന്റെ സാന്നിധ്യം ഉണ്ടെന്നു പറഞ്ഞത്. ഇത് വിമാന ജീവനക്കാർക്കിടയിലും സഹയാത്രികർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് വിമാനം ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറക്കി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും എയർ ഇന്ത്യ ജീവനക്കാരും ചേർന്ന് ഇയാളെ പൊലീസിനു കൈമാറുകയായിരുന്നെന്നാണ് വിവരം.

ഡൽഹിയിലെ ഇൻസിറ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ ഇയാൾ നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സിയ ഉൾ ഹക്കിനെ ഗോവയിലെ സർക്കാർ ആശുപത്രിയിലെ പ്രാഥമിക നിരീക്ഷണത്തിനുശേഷം പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയോടെ പനജിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആൻഡ് ഹ്യൂമൻ ബിഹേവിയറിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP