Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേന്ദ്ര സർക്കാരും ശരിവെച്ചതോടെ മൂന്ന് ടെലികോം കമ്പനികൾ 3050 കോടി രൂപ പിഴ അടയ്ക്കണം; എയർടെലും വോഡഫോണും ഐഡിയയും പിഴ അടയ്‌ക്കേണ്ടി വരുന്നത് ഇന്റർ കണക്ഷൻ പോയിന്റുകൾ അനുവദിച്ചില്ലെന്ന റിലയൻസ് ജിയോയുടെ പരാതിയെ തുടർന്ന്

കേന്ദ്ര സർക്കാരും ശരിവെച്ചതോടെ മൂന്ന് ടെലികോം കമ്പനികൾ 3050 കോടി രൂപ പിഴ അടയ്ക്കണം; എയർടെലും വോഡഫോണും ഐഡിയയും പിഴ അടയ്‌ക്കേണ്ടി വരുന്നത് ഇന്റർ കണക്ഷൻ പോയിന്റുകൾ അനുവദിച്ചില്ലെന്ന റിലയൻസ് ജിയോയുടെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മൂന്ന് ടെലികോം കമ്പനികൾക്ക് ട്രായി പിഴ ചുമത്തിയ നടപടി കേന്ദ്ര സർക്കാരും ശരിവെച്ചു. ഇതോടെ, ജിയോയിൽ നിന്നുള്ള കോളുകൾ സ്വന്തം നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്ത് നൽകാതിരുന്നതിന് എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾ 3050 കോടി രൂപ പുഴയായി നൽകേണ്ടി വരും. ഈ കമ്പനികൾക്ക് ട്രായി 3050 കോടി രൂപയുടെ പിഴ ചുമത്തിയ തീരുമാനം കേന്ദ്ര ടെലികോം വകുപ്പിന്റെ അപെക്‌സ് ഡിസിഷൻ മേക്കിങ് ബോഡിയായ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മീഷനും (ഡിസി സി) ശരിവയ്ക്കുകയായിരുന്നു.

പിഴ ചുമത്താൻ ട്രായി നൽകിയ നിർദ്ദേശം ഡിപാർട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്) നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികളിൽ നിന്നാണ് ഭീമമായ തുക പിഴ ഈടാക്കണമെന്ന് ട്രായ് ആണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നത്.

എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്. 2016 സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച റിലയൻസ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു. എയർടെല്ലിനും വോഡഫോണിനും 1050 രൂപ വീതവും ഐഡിയയ്ക്ക് 950 കോടി രൂപയുമാണ് പിഴ ഈടാക്കിയത്. അതിനു ശേഷം വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐഡിയയുടെയും വോഡഫോണിന്റെയും പിഴ ഒരുമിച്ച അടയ്ക്കണം.

ജിയോയുടെ ഫ്രീ വോയ്‌സ് കോളുകൾ തങ്ങളുടെ നെറ്റ്‌വർക്കുകളിൽ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികൾ സ്വീകരിച്ചത്. കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ട്രായി ആരോപിച്ചിരുന്നു. നിയമം ലംഘച്ച കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്ന ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താൻ ആവശ്യപ്പെടുന്നതെന്നും ട്രായി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP