Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വി.കെ ശശികലയുടെ തിരിച്ചുവരവ്; തീരുമാനം പാർട്ടി ചർച്ചയ്ക്ക് ശേഷമെന്ന് പനീർശെൽവം; ഒപിഎസിന്റെ പ്രസ്താവന തിരിച്ചുവരവിനുള്ള നടപടികൾ ശശികല ഊർജ്ജിതമാക്കുന്നതിനിടെ

വി.കെ ശശികലയുടെ തിരിച്ചുവരവ്; തീരുമാനം പാർട്ടി ചർച്ചയ്ക്ക് ശേഷമെന്ന് പനീർശെൽവം; ഒപിഎസിന്റെ പ്രസ്താവന തിരിച്ചുവരവിനുള്ള നടപടികൾ ശശികല ഊർജ്ജിതമാക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം. പാർട്ടിയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ ശശികല ആരംഭിച്ച സാഹചര്യത്തിലാണ് ഒപിഎസിന്റെ പ്രസ്താവന. എന്നാൽ, ശശികലയെ പാർട്ടിയിൽ എടുക്കുന്നത് സംബന്ധിച്ച് ആലോചനയില്ലെന്ന് പാർട്ടിയുടെ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാർട്ടിയുടെ അധ്യക്ഷ പദവിയും കൊടിയും ഉപയോഗിക്കുന്നതിനെതിരെ അണ്ണാഡിഎംകെ നേരത്തെ ശശികലയ്‌ക്കെതിരെ കേസ് നൽകിയിട്ടുണ്ട്. അടുത്തിടെ വികെ ശശികല ജയലളിതയുടെ സമാധി സന്ദർശിച്ചിരുന്നു. നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പമാണ് ശശികല ജയ സമാധിയിൽ സന്ദർശനം നടത്തിയത്. തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായാണ് അനുയായികൾ എത്തിയത്.

ജയ സ്മാരകത്തിലെത്തിയ ശശികല അനുയായികളുടെ മുന്നിൽ വെച്ച് വിതുമ്പി കരഞ്ഞു. അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞിരുന്നു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP