Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചായത്തിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഉത്തരവ്; മഹാരാഷ്ട്രയിലെ നാട്ടുകൂട്ടത്തിന്റെ ശിക്ഷാവിധി ഇങ്ങനെ

പഞ്ചായത്തിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഉത്തരവ്; മഹാരാഷ്ട്രയിലെ നാട്ടുകൂട്ടത്തിന്റെ ശിക്ഷാവിധി ഇങ്ങനെ

മുംബൈ: പഞ്ചായത്തിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിനു കർഷന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഉത്തരവ്. മഹാരാഷ്ട്രയിലെ നാട്ടുകൂട്ടമാണ് ഇത്തരമൊരു ശിക്ഷ വിധിച്ചത്.

മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള പർഭാനിയിൽ ഗൊന്ധാലി എന്ന നാട്ടുകൂട്ടമാണ് കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ അംഗങ്ങൾക്ക് അനുവാദം നൽകിയത്. ജാട്ട് പഞ്ചായത്തിന്റേതാണ് ശിക്ഷ.

ദീപക് എന്ന കർഷകന്റെ ഭാര്യയായ സോണി ഭോരെയെ ബലാത്സംഗം ചെയ്യാനാണ് പഞ്ചായത്ത് ഉത്തരവ്. ദീപക്കും സോണിയും ചേർന്ന് 90,000 രൂപയാണ് പഞ്ചായത്തിൽ നിന്നും കടമെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ഒന്നുകിൽ പലിശ അടക്കം അഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കുക, അല്ലെങ്കിൽ ഭാര്യയെ ലൈംഗിക ബന്ധത്തിന് വിട്ടുതരിക എന്നീ രണ്ട് ആവശ്യങ്ങളാണ് പഞ്ചായത്ത് മുന്നോട്ട് വച്ചത്.

ഭീഷണിയെ തുടർന്ന് ഇവർ നാസികിലേയ്ക്ക് താമസം മാറ്റിയിരുന്നു.
അതേ സമയം പിന്നീട് നാട്ടുകൂട്ടം ദമ്പതികളോട് മാപ്പ് പറയുകയും വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധാരണയുടേയും ആശയക്കുഴപ്പങ്ങളുടേയും ഭാഗമാണ് സംഭവമെന്നും അവരെ ഉപദ്രവിക്കില്ലെന്നുമാണു പിന്നീടു പഞ്ചായത്തിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP