Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനി മത്സ്യ ബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ; കച്ചിൽ തിരച്ചിൽ ഊർജിതമാക്കി ബി.എസ്.എഫ്

പാക്കിസ്ഥാനി മത്സ്യ ബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ; കച്ചിൽ തിരച്ചിൽ ഊർജിതമാക്കി ബി.എസ്.എഫ്

മറുനാടൻ മലയാളി ബ്യൂറോ

കച്ച്: ഹരാമി നാല ചെറു തുറമുഖത്തിനടുത്ത് പാക്കിസ്ഥാനി മത്സ്യബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ കർശനമാക്കി അതിർത്തി സുരക്ഷസേന.

നേരത്തെ ഏപ്രിൽ 25 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒമ്പത് ജീവനക്കാരുള്ള പാക്കിസ്ഥാനി ബോട്ടിൽ നിന്നും 280 കോടി വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തിരുന്നു.

പാക്കിസ്ഥാൻ ബോട്ടായ 'അൽ ഹജ്' ഇന്ത്യൻ കടലിലേക്ക് കടന്ന സമയത്ത് കോസ്റ്റ് ഗാർഡ് കപ്പലുപയോഗിച്ച് തടയുകയും പിടികൂടുകയായിരുന്നു. ഈ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ബോട്ടും ബോട്ടിലെ ജീവനക്കാരെയും ജാഗു തുറമുഖത്തേക്ക് കൂടുതൽ അന്വേഷണത്തിനായി കൊണ്ടുവന്നെന്നും അധികൃതർ അറിയിച്ചിരുന്നു.

കച്ചിലെ ബുജിനടുത്തുള്ള ഹരാമി നാല, 22 കി.മീ നീളവും ഏകദേശം 8 കി.മീ വീതിയുമുള്ള ഈ ചതുപ്പ് പ്രദേശമാണ്. വർഷത്തിൽ മിക്ക സമയത്തും ഇവിടം സഞ്ചാര യോഗ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP