Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; വെടിവെയ്പ് തുടരുന്ന സാഹചര്യത്തിൽ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; വെടിവെയ്പ് തുടരുന്ന സാഹചര്യത്തിൽ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ദാർ മേഖലയിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ സേനയുടെ തിരിച്ചടി തുടരുകയാണ്.

വെടിവെയ്പ് തുടരുന്ന രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്. അതിർത്തിയിൽ പാക് സേന വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്ന് വെടിവെയ്പ് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പൂഞ്ച് ജില്ലയിലെ മന്ദർ, ബാലകോട്ട് മേഖലകളിലും ഭജം ഗാലി, രാജൗരിയിലെ മഞ്ജകോട്ട് മേഖലകളിലാണ് പാക്കിസ്ഥാൻ കനത്ത വെടിവയ്പ് നടത്തിയത്.രണ്ട് ജില്ലകളിലെ പാർപ്പിട മേഖലകളെയും സ്‌കൂളുകളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം ഇന്ന് രാവിലെ 10മണി മുതൽ നിയന്ത്രണ രേഖയിൽ മോർട്ടാർ ഷെല്ലാക്രമണവും നടത്തി. പാക്കിസ്ഥാൻ ആക്രമണത്തിനെതിരേ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP