Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻ രണ്ടും കല്പിച്ച് തന്നെ; 22 ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ ആക്രമണം; രണ്ട് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടു; അതിർത്തിയിൽ കനത്ത സംഘർഷം

പാക്കിസ്ഥാൻ രണ്ടും കല്പിച്ച് തന്നെ; 22 ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ ആക്രമണം; രണ്ട് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടു; അതിർത്തിയിൽ കനത്ത സംഘർഷം

ജമ്മു: പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന് ശേഷം തകൃതിയായ സമാധാനശ്രമങ്ങൾക്ക് തുരങ്കം വച്ച് കൊണ്ട് പാക്കിസ്ഥാൻ സംഘർഷത്തിന്റെ പാത തെരഞ്ഞെടുക്കുകയാണെന്നാണ് അതിർത്തിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാക്ക്‌സൈനികർ ശക്തമായ വെടിവയ്പാണ് നടത്തിയത്.

ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയായ ആർഎസ് പുര സെക്ടറിലെ പോസ്റ്റുകൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് മുഹമ്മദ് അക്രമും അദ്ദേഹത്തിന്റെ 13കാരനായ മകൻ അസ്ലമും കൊല്ലപ്പെട്ടു. അക്രമിന്റെ പത്‌നി, മറ്റ് മൂന്ന് കുട്ടികൾ, ഒരു ബിഎസ്എഫ് കോൺസ്റ്റബിൾ എന്നിവർക്ക് വെടിവയ്പിൽ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തു.

ആർഎസ് പുര സെക്ടറിലെ ജോദാഫാം ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് വെടിവയ്പ് നടന്നത്. മുറിവേറ്റവരെയെല്ലാം ജമ്മുവിലെ മെഡിക്കൽ കോളജിലേക്ക് ചികിത്സക്കായി മാറ്റിയിരിക്കുകയാണ്. ഇപ്പോഴും പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് വെടിവയ്പ് തുടരുകയാണ്. ബിഎസ്എഫ് തിരിച്ചടിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചു. ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിവയ്ക്കുന്നത്.

ആർഎസ് പുര സെക്ടറിലെയും ആൻനിയ സബ് സെക്ടറിലെയും 17 ബിഎസ്എഫ് പോസ്റ്റുകളെയാണ് പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നതെന്ന് സൂചനയുണ്ട്. വെടിവയ്പിനെ തുടർന്ന് അതിർത്തിയോട് ചേർന്നുള്ള മൂന്ന് ഗ്രാമങ്ങളിലെ 2000 ഗ്രാമീണർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവരെ ഒരു സ്‌കൂളിലും ഐടിഐയിലുമായാണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP