Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുൽഭൂഷൺ യാദവിനെതിരായ തെളിവുകൾ പാക്കിസ്ഥാൻ യുഎന്നിന് കൈമാറും; ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പാക് മാധ്യമങ്ങൾ; കുൽഭൂഷൺ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ

കുൽഭൂഷൺ യാദവിനെതിരായ തെളിവുകൾ പാക്കിസ്ഥാൻ യുഎന്നിന് കൈമാറും; ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പാക് മാധ്യമങ്ങൾ; കുൽഭൂഷൺ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെതിരെയുള്ള തെളിവുകൾ പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭക്ക് കൈമാറുമെന്ന് റിപ്പോർട്ട്. 

കറാച്ചിയിലും ബലൂചിസ്ഥാനിലും ചാരപ്രവർത്തി നടത്തിയിട്ടുണ്ടെന്ന് കുൽഭൂഷൺ സൈനിക കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതടക്കമുക്കമുള്ള വിവരങ്ങളാണ് യുഎന്നിന് കൈമാറുക. പാക് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൈനിക കോടതി ജനറൽ സാക്ഷ്യപ്പെടുത്തിയ രേഖകളും കോടതി നടപടിക്രമങ്ങളുടെ വിവരങ്ങളും സമർപ്പിക്കും. തെളിവുകൾ യുഎന്നിന് കൈമാറുന്നതിലൂടെ കുൽഭൂഷൺ യാദവിന്റെ വധശിക്ഷക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.

കേസിന്റെ വിവരങ്ങൾ പാക്കിസ്ഥാനിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർക്കും മറ്റു ആഗോള സംഘടനകൾക്കും കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. കുൽഭൂഷന്റെ വധശിക്ഷക്കെതിരെ അപ്പീൽ നൽകുമെന്ന് വെള്ളിയാഴ്ച ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചിരുന്നു. ഇയാൾക്കെതിരായ കേസിന്റെ ചാർജ് ഷീറ്റുകളും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ ചാരനാണെന്ന് ആരോപിച്ച് മുൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP