Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാലക്കോട്ടിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ സജ്ജമാക്കിയത് വൻ സന്നാഹം; തിരിച്ചടിക്കാൻ ശ്രമിച്ചത് അമേരിക്കൻ എഫ്-16 മിറാഷ്-3 ജെഎഫ്-17 വിമാനങ്ങൾ ഉപയോഗിച്ച്; സജ്ജമാക്കിയത് ആയിരം കിലോ എച്ച് 4 ബോംബുകളും 20ലധികം യുദ്ധ വിമാനങ്ങളും; പരാജയപ്പെട്ട പാക് പ്രത്യാക്രമണത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഇങ്ങനെ

ബാലക്കോട്ടിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ സജ്ജമാക്കിയത് വൻ സന്നാഹം; തിരിച്ചടിക്കാൻ ശ്രമിച്ചത് അമേരിക്കൻ എഫ്-16 മിറാഷ്-3 ജെഎഫ്-17 വിമാനങ്ങൾ ഉപയോഗിച്ച്; സജ്ജമാക്കിയത് ആയിരം കിലോ എച്ച് 4 ബോംബുകളും 20ലധികം യുദ്ധ വിമാനങ്ങളും;  പരാജയപ്പെട്ട പാക് പ്രത്യാക്രമണത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാലക്കോട്ട് ആക്രമണത്തിന് തിരിച്ചടിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നുവെന്നും ഇത് പരാജയപ്പെട്ടുവെന്നുമുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കൻ എഫ്-16 വിമനങ്ങളും മിറാഷ്-3 വിമാനങ്ങളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണ ശ്രമം. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാക്കിസ്ഥാനായില്ല. ഇതോടെ പാക്കിസ്ഥാൻ വ്യോമസേന ലക്ഷ്യം തെറ്റി ബോംബുകൾ വർഷിക്കുകയായിരുന്നു.

പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് പാക് വ്യോമസേന ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് തൊട്ടു പിന്നാലെ ഇതിനുള്ള പദ്ധതിക്ക് രൂപം കൊടുത്തു എന്നാണ് റിപ്പോർട്ടുകൾ. ആയിരം കിലോയോളം എച്ച്-4 ബോംബുകളും ഇരുപതിലേറെ യുദ്ധവിമാനങ്ങളുമായിരുന്നു ഇതിനായി സജ്ജമാക്കിയത്. അമേരിക്കൻ നിർമ്മിത എഫ്-16 വിമാനങ്ങളും മിറാഷ്-3 വിമാനങ്ങളും ജെഎഫ്-17 വിമാനങ്ങളും ഇതിനായി തയ്യാറാക്കി.

എഫ്-16 വിമാനങ്ങൾ ഇന്ത്യൻ വിമാനങ്ങളെ നേരിടുന്നതിനും മിറാഷ് വിമാനങ്ങൾ ബോംബുകൾ വർഷിക്കുന്നതിനുമായി നിയോഗിക്കപ്പെട്ടു. എന്നാൽ, ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പാക് സേനക്കായില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ജമ്മുവിലെ ഒരു സൈനിക ക്യാമ്പിന് നേരേ ആക്രമണമുണ്ടായെങ്കിലും വൻ മരങ്ങൾ അതിന് ചുറ്റുമുണ്ടായിരുന്നതിനാൽ ബോംബുകൾ ഗതിമാറിപ്പോകുകയായിരുന്നു.

പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയിലാണ് പാക് പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ എഫ്-16 വിമാനം തകർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഈ വാർത്ത പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP