Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷമെന്ന് ബിഎസ്എഫ്; സംഘർഷം ഒഴിവാക്കാൻ ഫ്‌ളാഗ് മീറ്റ് സംഘടിപ്പിക്കാൻ ധാരണ; പ്രശ്‌നങ്ങൾ സമാധാന ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ബാൻ കി മൂൺ

അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷമെന്ന് ബിഎസ്എഫ്; സംഘർഷം ഒഴിവാക്കാൻ ഫ്‌ളാഗ് മീറ്റ് സംഘടിപ്പിക്കാൻ ധാരണ; പ്രശ്‌നങ്ങൾ സമാധാന ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ബാൻ കി മൂൺ

ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്ന് വെടിവെയ്‌പ്പ് തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നു. യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോൾ അതിർത്തിയിൽ സംജാതമായിരിക്കുന്നതെന്ന് ബിഎസ്എഫ് അധികൃതരും വ്യക്തമാക്കി. 1971ലെ യുദ്ധകാലത്തിനു ശേഷം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ നടത്തുന്ന ശക്തമായ വെടിനിർത്തൽ കരാർലംഘനമാണ് കഴിഞ്ഞ 45 ദിവസമായി നടക്കുന്നതെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ ഡി കെ പഥക് വ്യക്തമാക്കി. ജമ്മു കശ്മീരിലെ ജനവാസകേന്ദ്രങ്ങളിൽപോലും പാക്കിസ്ഥാൻ ആക്രമണം നടത്തുകയാണ്. പാക് ആക്രമണത്തെ ബിഎസ്എഫ് ശക്തമായി ചെറുക്കുന്നുണ്ട്. എന്നാൽ, ജനവാസകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിട്ടില്ല. അഞ്ചു തവണ ബിഎസ്എഫ് ഫ്‌ളാഗ് മീറ്റിങ്ങിന് ശ്രമിച്ചുവെങ്കിലും പാക്കിസ്ഥാൻ തയ്യാറായില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ ഗ്രാമങ്ങൾക്ക് നേരെ വെടിവെപ്പ് നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെയാണ് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണെന്ന് ബിഎസ്എഫ് വ്യക്തമാക്കിയത്. അതിർത്തിയിൽ പ്രകോപനമില്ലാതെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന്റെ നടപടിയിലുള്ള പ്രതിഷേധവും ഇന്ത്യ സൈനിക തലത്തിൽ അറിയിച്ചിട്ടുണ്ട.് സംഘർഷത്തിന് അയവു വരുത്താൻ ഇരുരാജ്യങ്ങളുടെയും മുതിർന്ന സൈനിക-ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചു. സംഘർഷത്തിന് അയവുണ്ടാക്കാൻ സൈനികതല ഫ്‌ളാഗ് മീറ്റ് സംഘടിപ്പിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട.്

10 മിനിറ്റോളം നീണ്ട സംഭാഷണത്തിനിടയ്ക്ക് പ്രധാനവിഷയങ്ങളെല്ലാം ചർച്ച ചെയ്തതായി കരസേനാവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ലെഫ്റ്റനന്റ് ജനറൽ പി ആർ കുമാറും പാക്കിസ്ഥാൻ മേജർ ജനറൽ അമീർ റിയാസുമാണ് ചർച്ചയിൽ പങ്കെടുത്തത്. നിയന്ത്രണരേഖയിൽ 95 തവണയും അന്താരാഷ്ട്ര അതിർത്തിയിൽ 25 തവണയും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.

അതിനിടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള കരാർലംഘനങ്ങൾക്ക് ഇന്ത്യ ഉചിതമായി പ്രതികരിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രശ്‌നത്തിൽ ഇടപെട്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറിയും രംഗത്തെത്തി. ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നങ്ങൾ സമാധാനപരമായി പരസ്പര ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ കാരണം വിദേശ സെക്രട്ടറിതല ചർച്ച ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് മൂണിന്റെ പ്രതികരണം. അതേസമയം, കശ്മീരിലെ കുപ്വാര ജില്ലയിൽ വ്യത്യസ്ത ഏറ്റുമുട്ടലിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥനും ഭീകരനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയോടു ചേർന്നുള്ള കെറാൻ സെക്ടറിലെ കുന്ദാനാർ പ്രവിശ്യയിൽ ഭീകരനും ലോലാബിലെ ബാരാൻ ഗാലിയിൽ സൈനികനും കൊല്ലപ്പെട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാഷ്ട്രീയ റൈഫിൾ ജവാൻ ലാൻസ്‌നായക്ക് ധനഞ്ജയ്കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചമുതൽ നുഴഞ്ഞുകയറ്റക്കാരും അതിർത്തിസംരക്ഷണ സേനയും തമ്മിൽ നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരും മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച കൊല്ലപ്പെട്ട ഭീകരന്റെ പക്കൽനിന്ന് എകെ47 ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP