Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠാൻകോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാനികൾ തന്നെ; തെളിവുകൾ പങ്കുവയ്ക്കാൻ അപേക്ഷയും നൽകി; പാക് അന്വേഷണ സംഘവും ഇന്ത്യൻ വാദങ്ങൾ അംഗീകരിച്ചു

പഠാൻകോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാനികൾ തന്നെ; തെളിവുകൾ പങ്കുവയ്ക്കാൻ അപേക്ഷയും നൽകി; പാക് അന്വേഷണ സംഘവും ഇന്ത്യൻ വാദങ്ങൾ അംഗീകരിച്ചു

ന്യൂഡൽഹി: പഠാൻകോട്ട് വ്യോമസേന താവളം ആക്രമിച്ച ഭീകരർ തങ്ങളുടെ പൗരന്മാർ തന്നെയെന്നു പാക്കിസ്ഥാൻ അംഗീകരിച്ചതായി റിപ്പോർട്ട്. കേസിലെ തെളിവുകൾ തങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനായി പാക്കിസ്ഥാൻ സംയുക്ത അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ക് അപേക്ഷ നൽകി.

പാക്കിസ്ഥാൻ സിആർപിസിയുടെ 188 വകുപ്പ് പ്രകാരമാണു അപേക്ഷ നൽകിയിരിക്കുന്നത്. പാക്കിസ്ഥാൻ പൗരന്മാർ അന്യരാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉപയോഗിക്കുന്ന വകുപ്പാണിത്. കൊല്ലപ്പെട്ട നാലു ഭീകരരുടെ ഡിഎൻഎ റിപ്പോർട്ട് അടങ്ങിയ രേഖകൾ പാക്കിസ്ഥാൻ സംഘത്തിനു കൈമാറി. ഇവ ഭീകരരുടെ കുടുംബാംഗങ്ങളുമായി ഒത്തുനോക്കാനും എൻഐഎ ആവശ്യപ്പെട്ടു. സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തി.

ആക്രമണത്തിന്റെ തെളിവ് ശേഖരണത്തിന് പാക് സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ നൽകിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് നിഗമനങ്ങളിൽ പാക് സംഘം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP