Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസബ്, നവീദ്, ഇപ്പോൾ സജ്ജദ് അഹമ്മദെന്ന ഇരുപത്തിരണ്ടുകാരനും; ഒരു പാക് ഭീകരനെ കൂടി ഇന്ത്യ ജീവനോടെ പിടികൂടി; ലഷ്‌കർ പരിശീനം കിട്ടിയിരുന്നുവെന്ന് തീവ്രവാദിയുടെ കുറ്റസമ്മതവും; കീഴടക്കിയത് 20 മണിക്കൂർ നീണ്ട പോരാട്ടത്തിന് ഒടുവിൽ; നാല് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

കസബ്, നവീദ്, ഇപ്പോൾ സജ്ജദ് അഹമ്മദെന്ന ഇരുപത്തിരണ്ടുകാരനും; ഒരു പാക് ഭീകരനെ കൂടി ഇന്ത്യ ജീവനോടെ പിടികൂടി; ലഷ്‌കർ പരിശീനം കിട്ടിയിരുന്നുവെന്ന് തീവ്രവാദിയുടെ കുറ്റസമ്മതവും; കീഴടക്കിയത് 20 മണിക്കൂർ നീണ്ട പോരാട്ടത്തിന് ഒടുവിൽ; നാല് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഉത്തര കശ്മീരിൽ ഏറ്റുമുട്ടലിനിടെ പാക്ക് ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പൻസ്‌ലയിൽ റാഫിയാബാദിലായിരുന്നു ഏറ്റുമുട്ടൽ. പാക്കിസ്ഥാനിലെ മുസഫർ ഗർ ബലുചിലെ ഇരുപത്തിരണ്ടുകാരനായ സജ്ജദ് അഹമ്മദ് ആണ് പിടിലായത്. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാലു ഭീകരരിൽ ഒരാളെയാണ് പിടികൂടിയത്. 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം ബാക്കി മൂന്ന് ഭീകരരെ വധിച്ചു. ഭീകരനെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഉറിയിൽ ഇവരുടെ കടന്നുവരവ് സൈന്യം അറിഞ്ഞെങ്കിലും ഇവർ രക്ഷപെടുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് 18 കിലോമീറ്ററകലെ ഇന്നലെ വൈകുന്നേരമാണ് ഇവരെ വീണ്ടും കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. വനമേഖലയിൽ വച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഉടൻ തന്നെ ശ്രീനഗറിലെത്തിക്കും. ചോദ്യം ചെയ്യലിൽ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങൾ പിടിയിലായ ആൾ നടത്തുന്നുണ്ട്. റാഫിയാബാദ് മേഖലയിൽ പിടിയിലായ ഭീകരന് 22 വയസ്സുണ്ടെന്നാണ് സൈന്യം നൽകുന്ന സൂചന.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഉദംപൂരിൽ ബിഎസ്എഫിനു നേരെ ആക്രമണം നടത്തിയ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയിരുന്നു. ഇതോടെ ഒരുമാസത്തിനുള്ളിൽ ഇന്ത്യയിൽ ജീവനോടെ പിടിയിലാകുന്ന പാക്ക് ഭീകരന്മാരുടെ എണ്ണം രണ്ടായി. നവീദിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സജ്ജദ് അഹമ്മദിനെ പിടികൂടിയതെന്നാണ് സൂചന. പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകളിൽ വച്ച് തനിക്ക് ലക്ഷ്‌കർ ഇ തോയിബയുടെ ആയുധ പരിശീലനം ലഭിച്ചിരുന്നതായി സജ്ജദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മുഹമ്മദ് നവീദിനെ നാട്ടുകാരാണ് പിടികൂടി ബിഎസ്എഫിനെ ഏൽപ്പിച്ചത്. ഇതിൽ നിന്നുള്ള പ്രചോദനമാണ് സജ്ജദിനേയും ജീവനോടെ പിടികൂടാൻ സൈന്യത്തെ പ്രേരിപ്പിച്ചത്. തുടർന്ന് നടത്തിയ തന്ത്രങ്ങൾ ഫലം കാണുകയും ചെയ്തു.

അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന്റെ സാധ്യതകൾ നവീദാണ് സൈന്യത്തിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് അഞ്ച് തീവ്രവാദികൾ ശ്രദ്ധയിൽപ്പെട്ടത്. കൊല്ലുക എന്നതിൽ ഉപരി തീവ്രവാദികളെ ജീവനോട് പിടിക്കാനാണ് സൈന്യത്തിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിലൂടെ ഇന്ത്യയിലെ ഭീകരവാദത്തിന്റെ വിത്തുകൾ പാകുന്നത് പാക്കിസ്ഥാനാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയും. ഈ സാഹചര്യത്തിലാണ് സജ്ജദിനെ ജീവനോടെ പിടികൂടാൻ സൈന്യം ശ്രമിച്ചതും വിജയിച്ചതും. മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബാണ് ഇന്ത്യ ജീവനോടെ പിടികൂടിയ ആദ്യ ഭീകരൻ.

ഇതോടെയാണ് തീവ്രവാദവുമായി ബന്ധപ്പെട്ട പാക് വാദങ്ങൾ ദുർബ്ബലമായത്. നവീദിന്റെ അറസ്റ്റോടെ എല്ലാം കൂടുതൽ വ്യക്തമായി. ഈ സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്ന് പോലും പാക്കിസ്ഥാൻ പിന്മാറി. അതിർത്തിയിൽ നിന്നു പിടികൂടുന്ന ഭീകരരിൽ നിന്ന് പാക്കിസ്ഥാനിലെ തീവ്രവാദ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനാണ് സൈന്യം ശ്രമിക്കുന്നത്. കേ്ന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയും ഇയാളെ ചോദ്യം ചെയ്യും.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP