Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് വഖാർ ഇന്ത്യയിലെത്തിയത് തീവ്രവാദം ശക്തമാക്കാൻ; ബാരമുള്ള മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി തീവ്രവാദ പ്രവർത്തനം നടത്തിയ പാക് സ്വദേശി ഒടുവിൽ പിടിയിൽ; പാക് തീവ്രവാദിയെ പിടികൂടിയത് കാശ്മീർ പൊലീസ്

മുഹമ്മദ് വഖാർ ഇന്ത്യയിലെത്തിയത് തീവ്രവാദം ശക്തമാക്കാൻ; ബാരമുള്ള മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി തീവ്രവാദ പ്രവർത്തനം നടത്തിയ പാക് സ്വദേശി ഒടുവിൽ പിടിയിൽ; പാക് തീവ്രവാദിയെ പിടികൂടിയത് കാശ്മീർ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ബാരാമുള്ളയിൽ തീവ്രവാദ പ്രവർത്തനം ശക്തമാക്കുന്നതിനായി രണ്ടു വർഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് സ്വദേശി പിടിയിൽ. കഴിഞ്ഞ ഒരു വർഷമായി ശ്രീനഗറിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന യുവാവിനെ പിടകൂടിയതായി കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.

മുഹമ്മദ് വഖാർ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പൊലീസ് പിടിയിലായത്. പാക് പഞ്ചാബിലെ മിയാൻവാലി സ്വദേശിയായ ഇയാൾ നുഴഞ്ഞ് കയറി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്‌പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2017 ജൂലൈയിലാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത്. കഴിഞ്ഞ ഒരു വർഷമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബരാമുള്ള മേഖലയിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കുയായിരുന്നു ഇയാളുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP