Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാരവൃത്തിക്കു പിടിയിലായ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ രഹസ്യം ചോർത്തിയതു മുംബൈ മോഡൽ ആക്രമണത്തിന്; പടിഞ്ഞാറൻ തീരത്തെ സേനാവിവരങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നെന്നും സൂചന

ചാരവൃത്തിക്കു പിടിയിലായ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ രഹസ്യം ചോർത്തിയതു മുംബൈ മോഡൽ ആക്രമണത്തിന്; പടിഞ്ഞാറൻ തീരത്തെ സേനാവിവരങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നെന്നും സൂചന

ന്യൂഡൽഹി: മുംബൈ മോഡലിൽ മറ്റൊരു ഭീകരാക്രമണം ഇന്ത്യയിൽ നടത്താൻ പദ്ധതിയിട്ടിരുന്ന വ്യക്തിയാണു പിടിയിലായ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ മെഹമൂദ് അക്തറെന്നു സൂചന. ചാരവൃത്തിക്ക് പിടിയിലായ ഇയാൾ പടിഞ്ഞാറൻ തീരത്തെ സേനാ വിന്യാസത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നതായാണ് ആരോപണം.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങളാണ് മെഹമൂദ് അക്തർ ചോർത്താൻ ശ്രമിച്ചത്. ഇന്ത്യയിൽ ആക്രമണം സംഘടിപ്പിക്കാൻ കടൽ വഴി ഭീകരരെ അയയ്ക്കാൻ ഐ.എസ്.ഐ പദ്ധതിയിടുന്നതായി നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗുജറാത്തിലെ സർ ക്രീക്, കച്ച് മേഖലകളിലെ സൈനികവിന്യാസം സംബന്ധിച്ച വിവരങ്ങൾ മൗലാന റംസാൻ, സുഭാഷ് ജംഗീർ എന്നിവരാണ് അക്തറിന് വിവരം ചോർത്തി നൽകിയത്. ഇവരെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 50,000 രൂപ വീതമാണ് ഇരുവർക്കും പ്രതിഫലമായി നൽകാമെന്ന് അക്തർ വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് പേരെയും 12 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അക്തർ കുറ്റം സമ്മതിച്ചതായാണ് ഡൽഹി പൊലീസ് പറയുന്നത്. ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ അക്തറിനെ വിട്ടയക്കുകയായിരുന്നു. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ചില മേലുദ്യോഗസ്ഥരുടെ പേരുകൾ അക്തർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്കാണ് വിവരങ്ങൾ കൈമാറിയിരുന്നതെന്നും സൂചനയുണ്ട്.

ചാരപ്രവർത്തനത്തിന് പിടിയിലായ രാജസ്ഥാൻ സ്വദേശികളായ മൗലാന റമസാൻ, സുഭാഷ് ജംഗീർ എന്നിവർ ഗുജറാത്തിലെ കച്ച് പ്രവിശ്യയിലെ സർ ക്രീക്ക് പ്രദേശത്തെ സേനാവിന്യാസത്തേക്കുറിച്ചുള്ള രഹസ്യരേഖകൾ പാക്ക് ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തറിന് കൈമാറുമ്പോഴാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞു ഡൽഹി കാഴ്ചബംഗ്ലാവിനു സമീപം ഡൽഹി പൊലീസ് ഇവരെ പിടികൂടിയത്. 1997ൽ പാക്ക് സൈന്യത്തിലെ 40 ബലൂച് റെജിമെന്റിൽ ചേർന്ന അക്തർ 2013ൽ ആണ് ഐഎസ്ഐയിലേക്കു നിയോഗിക്കപ്പെട്ടതും ഇന്ത്യയിലെ ഹൈക്കമ്മിഷനിൽ നിയമിക്കപ്പെട്ടതും. ഹൈക്കമ്മിഷനിലെ കൗൺസലർ (വ്യാപാരം) ഫാറൂഖ് ഹബീബിന്റെ അസിസ്റ്റന്റ് എന്ന തസ്തികയിലായിരുന്നു നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP