Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാക്ക് വിമാനങ്ങൾ എത്തിയതായി റിപ്പോർട്ട്; സംഭവം പാക്ക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറിൽ; വ്യോമ സംവിധാനങ്ങളും റഡാർ സംവിധാനവും കൂടുതൽ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ

നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാക്ക് വിമാനങ്ങൾ എത്തിയതായി റിപ്പോർട്ട്; സംഭവം പാക്ക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറിൽ; വ്യോമ സംവിധാനങ്ങളും റഡാർ സംവിധാനവും കൂടുതൽ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ആക്രമണവും പിന്നാലെ ഇന്ത്യ തിരിച്ചടിയെന്നവണ്ണം നടത്തിയ വ്യോമാക്രമണവും നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അതിർത്തിയിൽ വീണ്ടും ആക്രമണ സാധ്യത നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാക്ക് വിമാനങ്ങൾ എത്തിയതായുള്ള റിപ്പോർട്ടും പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം. സുരക്ഷാ ആശങ്ക വർധിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

പാക്ക് അധീന കശ്മീരിൽ പൂഞ്ച് മേഖലയിലാണ് സംഭവം. ഇവിടെ നിയന്ത്രണ രേഖയിൽ നിന്നും പത്തു കിലോമീറ്റർ സമീപത്തായിച്ചാണ് പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ എത്തിയത്. സംഭവം ഉടൻ തന്നെ ഇന്ത്യയുടെ വ്യോമ നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയിൽപെടുകയും ഉടൻ തന്നെ റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ജാഗരൂകമായിരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് പ്രതിരോധ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.

ഏതാനും ദിവസം മുൻപ് പാക്കിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ വ്യോമ മേഖലയിൽ അതിക്രമിച്ച് കടന്നിരുന്നു. ഇന്ത്യൻ വ്യോമസേന ഇവയെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു. ഇതിൽ പാക്കിസ്ഥാന്റ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിടുകയും ഇന്ത്യയുടെ മിഗ്-21 വിമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP