Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്ക് വ്യോമ പരിധിയിലൂടെയും ഇനി മോദിക്ക് പറക്കാം; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ ഇളവ്; ബലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമപരിധിയിലുള്ള വിലക്കിന് അയവ് വരുമെന്ന് സൂചന

പാക്ക് വ്യോമ പരിധിയിലൂടെയും ഇനി മോദിക്ക് പറക്കാം; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ ഇളവ്; ബലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമപരിധിയിലുള്ള വിലക്കിന് അയവ് വരുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ് : കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാക്ക് വ്യോമ പരിധിയിലൂടെ പറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമതി. ജൂൺ 13,14 തീയതികളിൽ കിർഗിസ്ഥാനിലെ ബിഷ്‌കേകിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമ സേന ബലാക്കോട്ട് നടത്തിയ ആക്രമണത്തിന് ശേഷം പാക് വ്യോമപരിധിയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നൽകണമെന്ന അപേക്ഷ പാക് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മെയ്‌ 21 ന് എസ്.സി.ഒ യോഗത്തിൽ പങ്കെടുക്കാനായി സുഷമാ സ്വരാജിന്റെ വിമാനത്തിനും പാക്കിസ്ഥാൻ അനുമതി നൽകിയിരുന്നു. എന്നാൽ, വാണിജ്യ സർവീസുകൾക്കുള്ള വിലക്ക് നീങ്ങിയിട്ടില്ല. അതേസമയം, പാക് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ വ്യോമസേന മെയ്‌ 31 നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP