Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ താരരാജാവ് മോഹൻലാലിന് പത്മഭൂഷൺ; മലയാള സിനിമയ്ക്ക് വീണ്ടും പത്മ പുരസ്‌കാരത്തിന്റെ നിറവ്; ചാരക്കേസിൽ കുടുക്കി രാജ്യം അപമാനിച്ച നമ്പിനാരായണനും പത്മഭൂഷൺ ബഹുമതി നൽകി ആദരം; ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകൻ കെ ജി ജയനും ഗവേഷകൻ കെകെ മുഹമ്മദിനും പത്മശ്രീ പുരസ്‌കാരങ്ങൾ; സുനിൽച്ഛേത്രിക്കും ഗംഭീറിനും പ്രഭുദേവയ്ക്കും കുൽദീപ് നയ്യാറിനും ശിവമണിക്കും ബഹുമതികൾ

കേരളത്തിന്റെ താരരാജാവ് മോഹൻലാലിന് പത്മഭൂഷൺ; മലയാള സിനിമയ്ക്ക് വീണ്ടും പത്മ പുരസ്‌കാരത്തിന്റെ നിറവ്; ചാരക്കേസിൽ കുടുക്കി രാജ്യം അപമാനിച്ച നമ്പിനാരായണനും പത്മഭൂഷൺ ബഹുമതി നൽകി ആദരം; ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകൻ കെ ജി ജയനും ഗവേഷകൻ കെകെ മുഹമ്മദിനും പത്മശ്രീ പുരസ്‌കാരങ്ങൾ; സുനിൽച്ഛേത്രിക്കും ഗംഭീറിനും പ്രഭുദേവയ്ക്കും കുൽദീപ് നയ്യാറിനും ശിവമണിക്കും ബഹുമതികൾ

ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖർക്ക് പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. കേരളത്തിന്റെ താരരാജാവ് മോഹൻലാലിന് ഈ വർഷം പത്മഭൂഷൺ ബഹുമതി നൽകും. രാജ്യം ചാരക്കേസിൽ കുടുക്കി അപമാനിച്ച പ്രമുഖ ശാസ്ത്രജ്ഞൻ നമ്പിനാരായണനും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കും.

കേരളത്തിന്റെ സിനിമാ ലോകത്തേക്ക് അങ്ങനെ വീണ്ടും പത്മഭൂഷൺ പുരസ്‌കാരം എത്തുകയാണ്. സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് മോഹൻലാൽ പത്മപുരസ്‌കാര പ്രഖ്യാപനം അറിഞ്ഞതിന് പിന്നാലെ പ്രതികരിച്ചു. സിനിമയിൽ ഒപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മുന്നോട്ടുള്ള യാത്രയിൽ പുരസ്‌കാരം ഊർജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പ്രതികരിച്ചു.

രാജ്യത്ത് ഏറെ അപമാനം നേരിടുകയും പിന്നീട് നിയമയുദ്ധത്തിലൂടെ അഗ്നിശുദ്ധി തെളിയിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് നമ്പിനാരായണൻ. ചാരക്കേസ് എന്നത് വെറും കള്ളക്കേസായിരുന്നു എന്ന് കണ്ടെത്തിയെങ്കിലും അപ്പോഴേക്കും ആ ശാസ്ത്രപ്രതിഭയുടെ കഴിവുകൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് നഷ്ടമായി. എന്നാൽ ഇപ്പോൾ പത്മഭൂഷൺ ബഹുമതി നൽകിയതിലൂടെ രാജ്യത്തിന്റെ വലിയൊരു തെറ്റുതിരുത്തൽ കൂടിയായി ഇത് മാറും. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത് ഇരട്ടിമധുരമായെന്ന് അടുത്തിടെ തന്നെ കള്ളക്കേസിൽ കുടുക്കിയ പൊലീസിനെതിരെ കോടതിയിൽ നിന്ന് നിയമവിജയം നേടിയ നമ്പിനാരായണനും പ്രതികരിച്ചു.

മലയാളത്തിൽ നിന്ന് ശിവഗിരി സ്വാമി വിശുദ്ധാനന്ദ, ഗായകൻ കെജി ജയൻ, ഗവേഷകൻ കെ കെ മുഹമ്മദ് എന്നിവർക്ക് പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റാണ് സ്വാമി വിശുദ്ധാനന്ദ.ഫുട്ബോൾ രംഗത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ക്രിക്കറ്റ് രംഗത്ത് ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർക്കും പത്മശ്രീ ലഭിച്ചു.

ഗുസ്തി താരം ബജ്രംഗ് പുനിയ, നടൻ പ്രഭുദേവ, മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ, സംഗീതജ്ഞൻ ശിവമണി എന്നിവരും പത്മപുരസ്‌കാരം നേടി. അന്തരിച്ച ഹിന്ദി നടൻ ഖാദർശാന് മരണാനന്തര ബഹുമതിയായി പത്മപുരസ്‌കാരം നൽകി ആദരിക്കും. ആകെ 94 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം നൽകുന്നത്.

മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ(മരണാനന്തരം), ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്‌സഭ എംപി ഹുകംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്.

നാടൻ കലാകാരൻ ടീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ല, ലാർസൻ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വർ പുരന്ദരെ എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP