Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസിലെ സൈനിക അഭ്യാസത്തിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവികസേനയുടെ പി8ഐ; പങ്കെടുത്തത് ആറ് രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ

യുഎസിലെ സൈനിക അഭ്യാസത്തിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവികസേനയുടെ പി8ഐ; പങ്കെടുത്തത് ആറ് രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് യുദ്ധവിമാനം പി8ഐ അമേരിക്കയിൽ നടന്ന മൾട്ടിനാഷണൽ ആന്റി സബ്മറൈൻ വാർഫെയർ (എഎസ്ഡബ്ല്യു) സീ ഡ്രാഗൺ-22 എന്ന അഭ്യാസത്തിൽ പങ്കെടുത്തു. ജനുവരി 19 മുതൽ 22 വരെയാണ് അമേരിക്കയിലെ ഗുവാമിൽ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്.

അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണ വർദ്ധിപ്പിക്കാനും, സമുദ്രമേഖലയിൽ ഉയർന്നുവരുന്ന പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികളെ കൂടുതൽ അടുത്തറിയാനുമാണ് ഇത്തരത്തിലൊരു അഭ്യാസ പ്രകടനം സംഘടിപ്പിക്കുന്നത്. ആറ് രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളാണ് ഇതിൽ പങ്കെടുത്തത്.

അമേരിക്ക, ഇന്ത്യ, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇതിൽ പങ്കാളികളായത്. ആറ് രാജ്യങ്ങളിൽ നിന്നും പി8എ, പി8ഐ, പി1, സിപി140 അറോറ, പി3സി ഓറിയോൺ മാരിടൈം റെക്കണൈസൻസ് യുദ്ധവിമാനം എന്നിവയാണ് അഭ്യാസപ്രകടനങ്ങളിൽ അണിനിരന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP